ഇനി വിരലടയാളം നോക്കി ഒരാളുടെ ചരിത്രമറിയാം

single-img
30 September 2015

security_fingerവാഷിങ്ടൺ: വിരലടയാളം വിലയിരുത്തി ഒരാളുടെ കുടുംബപാരമ്പര്യവും വംശവും കണ്ടത്തൊമെന്ന് പുതിയ കണ്ടെത്തൽ. അമേരിക്കയിലെ നോർത്ത് കരോലൈന സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ നരവംശശാസ്ത്ര ഗവേഷകരാണ് പുതിയ കണ്ടുപിടിത്തം നടത്തിയത്.

കുറ്റാന്വേഷണത്തിലും നരവംശശാസ്ത്രത്തിലും ഏറെ സഹായകമാകുന്നതാണ് പുതിയ കണ്ടെത്തൽ. വിരലടയാളം സംബന്ധിച്ച് ഇതുവരെ നടന്ന പഠനങ്ങളിൽനിന്ന് വ്യത്യസ്തമായി വിരലടയാളത്തിലെ സൂക്ഷ്മസവിശേഷതകൾ പഠിച്ചാണ് ഒരു വ്യക്തിയുടെ വംശമുൾപ്പെടെ കണ്ടെത്തുന്നത്.

വിശധമായ പഠനങ്ങൾ വിഷയത്തിൽ ആവശ്യമുണ്ടെന്നും വ്യത്യസ്തമായ പൂർവികരുള്ള വ്യക്തികളെ ഉപയോഗിച്ച് പഠനം നടത്തണമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ നരവംശശാസ്ത്ര പ്രഫസർ ആൻ റോസ് വ്യക്തമാക്കി.