പാക് അധീന കാശ്മീരില്‍ പാക്കിസ്ഥാന്‍ വിരുദ്ധ പ്രക്ഷോഭം അലയടിക്കുന്നു

single-img
30 September 2015

CQFIe8ZUAAA1jwh

പാക് അധീന കാശ്മീരില്‍ മുസാഫറാബാദ്, ജില്‍ജിത്, കോട്‌ല എന്നിവിടങ്ങളില്‍ ശക്തമായ പാക്കിസ്ഥാന്‍ വിരുദ്ധ പ്രക്ഷോഭം അലയടിക്കുന്നു. പാകിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെട്ട് യുവാക്കള്‍ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ദൃശ്യങ്ങള്‍ സിഎന്‍എന്‍-ഐബിഎന്‍ ചാനലാണ് പുറത്തുവിട്ടത്. പാക്കിസ്ഥാന്‍ സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നവരെ സൈന്യവും ഐ.എസ്.ഐയും ചേര്‍ന്ന് അടിച്ചമര്‍ത്തുകയാണെന്നും പ്രക്ഷോഭകാരികള്‍ പറയുന്നു.

പാക് അധീന കാശ്മീരിലെ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാണെന്നാണ് ചാനല്‍ പറയുന്നത്. ഇവിടെ ജീവിതം നരകതുല്യമാണെന്നും ഈ പ്രദേശത്തിന്റെ വികസനവും കൂടുതല്‍ തൊഴിലവസരങ്ങളുമാണ് പ്രക്ഷോഭകരുടെ ആവശ്യമെന്നും ചാനല്‍ വെളിപ്പെടുത്തുന്നു. വികസനപ്രവര്‍ത്തനങ്ങള്‍ നടക്കാത്ത പാക് അധീന കാഷ്മീരില്‍ തൊഴിലില്ലായ്മ രൂക്ഷമാണ്.

ഇന്ത്യയ്‌ക്കെതിരെയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു വിസമ്മതിക്കുന്നവരെ ഐഎസ്‌ഐ പീഡിപ്പിക്കുകയാണെന്നും ഇവിടെ ഇന്ത്യയ്ക്കു അനൂകൂലമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ പാക്കിസ്ഥാന്‍ അടിച്ചമര്‍ത്തുകയാണെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ പാക് അധീന കാശ്്മീരില്‍ ഇന്ത്്യന്‍ സൈന്യം നടത്തിയ നടപടികളാണ് ഇന്ത്യ അനുകൂല വികാരം അവരില്‍ വളര്‍ത്തിയത്.