പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതോടെ വാര്‍ഡുകളില്‍ ബാനറുകളും നിരന്നുതുടങ്ങി

single-img
30 September 2015

12063757_10205116772934670_6142152704432571006_n

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായതോടെ റോഡുവക്കിലും പത്ത് ആള്‍ക്കാര്‍ കൂടുന്ന മറ്റിടങ്ങളിലും സ്ഥാനാര്‍ത്ഥി മോഹികളുടെ ബാനറുകളും നിരന്നു തുടങ്ങി. ഒരു വാര്‍ഡിന്റെയെങ്കിലും മെമ്പറായിരിക്കുന്നവര്‍ അവര്‍ വാര്‍ഡിലും മറ്റും ചെയ്ത വികസനപ്രവര്‍ത്തനങ്ങളുടെ വിവരങ്ങളടങ്ങിയ കൂറ്റന്‍ ബോര്‍ഡുകള്‍ വെയ്ക്കുമ്പോള്‍ ഭരണരംഗത്ത് നേരിട്ട് ഇല്ലാത്തവര്‍ ഒട്ടും കുറയ്ക്കതെ തന്നെ യുക്തിപൂര്‍വ്വം ബോര്‍ഡുകള്‍ വെയ്ക്കുന്നു.

ഫെഌക്‌സ് വിപ്ലവം ഏറ്റവും കൂടതല്‍ നടക്കുന്നത് വടക്കന്‍ കേരളത്തിലാണ്. വാര്‍ഡുകളില്‍ 50 ശതമാനം സ്‌രതീ സംവരണമായതോടെ സ്ഥാനാര്‍ത്ഥി മോഹികളുടെ കാര്യത്തില്‍ വന്‍ അടിയാണ് നടക്കുന്നത്. കിട്ടിയാല്‍ കിട്ടി എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. സ്വന്തം പാളയത്തില്‍ തന്നെയുള്ളവരെ കുതികാല്‍വെട്ടിയും പാരവെയ്പ്പും കഴിഞ്ഞിട്ടാണ് പലരും ഫഌക്‌സ് വിപ്ലവത്തിലേക്ക് കടക്കുന്നത്.

ഒരു ജനപ്രതിനിധിയല്ലാഞ്ഞിട്ടും ഞാന്‍ നാടിനുവേണ്ടി ഇത്രയും ചെയ്തു എന്നുള്ളതു മുതല്‍ ഞാന്‍ ജനപ്രതിനിധിയായാല്‍ വികനങ്ങളുടെ പൂക്കാലമൊരുക്കുമെന്ന മോഹന വാഗ്ദാനങ്ങള്‍ വരെ കൈയുയര്‍ത്തി നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പം ഫഌക്‌സില്‍ കാണാം. നാട്ടുകാര്‍ക്ക് അതൊരു കൗതുക കാഴചയാണെങ്കിലും സ്ഥാനാര്‍ത്ഥി മോഹികള്‍ക്ക് അത് ജീവന്‍മവരണ പോരാട്ടം തന്നെയാണ്.

ചിത്രം വേങ്ങരയില്‍ കഴിഞ്ഞ ദിവസം ഉദിച്ചുയര്‍ന്ന ബാനര്‍.