മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ ഒക്ടോബറിൽ

single-img
30 September 2015

55f670f00de6d1രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമ്മാതാക്കളായ മാരുതി സുസുക്കി അവരുടെ പുത്തൻ മോഡലായ ബലേനോ ഒക്ടോബറിൽ എത്തിക്കുമെന്ന് അറിയിച്ചു. പ്രീമിയം ഹാച്ച് ബാക്ക് ശ്രേണിയിലേക്കാണ് മാരുതി സുസുക്കി ഇതിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇന്ത്യയിലാകമാനമുള്ള നെക്സാ ഷോറൂമുകളിൽ നേരത്തെ തന്നെ ബലേനോയുടെ ബുക്കിങ് ആരംഭിച്ചിരുന്നു. ഒക്ടോബർ 26 മുതൽ ബലേനൊ ഇന്ത്യൻ നിരത്തുകളിൽ ഓടിതുടങ്ങുമെന്ന് മാരുതി വൃത്തങ്ങൾ പ്രഖ്യാപിച്ചു.

യൂറോപ്പിൽ അവതരിപ്പിച്ച ബലേനോയിൽ 1.0 ലിറ്റർ, 3 സിലണ്ടർ ടർബോചാർജ്ജ് ബൂസ്റ്റർജെറ്റ് എൻജിനായിരുന്നെങ്കിൽ ഇന്ത്യൻ പതിപ്പിന് ജീവൻ പകരുക 1.3 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിനും 1.2 ലിറ്റർ കെ-സീരീസ് പെട്രോൾ എൻജിനുമായിരിക്കും.

മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ പ്ലാറ്റ്ഫോമിലാണ് ബലേനൊ നിർമ്മിച്ചിരിക്കുന്നത്. വാഹനത്തിന്റെ ദൃഡത വദ്ധിപ്പിക്കുകയും എന്നാൽ ഭാരം കുറയ്ക്കുകയും ചെയ്തിരിക്കുന്നു. കൂടാതെ ഗുണനിലവാരമേറിയ ഘടകങ്ങളുമാണ് ബലേനൊയിൽ ഉപയോഗിച്ചിരിക്കുന്നത്.

4023 mm നീളവും 1420 mm ഉയരവും 1920 mm വീഥിയുമുള്ള ബലേനോയ്ക്ക് 2520 വീൽബെയിസും കമ്പനി നൽകിയിട്ടുണ്ട്. പ്രീമിയം ഹാച്ച് ബാക്ക് സെഗ്മന്റിലെ താരങ്ങളായ ഫോക്സ് വാഗൺ പോളൊ, ഹ്യൂണ്ടായി ഐ20, ഹോണ്ട ജാസ്സ് തുടങ്ങിയ വാഹനങ്ങളുമായിട്ടാണ് മാരുതി സുസുക്കി ബലേനൊ നേരിട്ട് കൊമ്പുകോർക്കാൻ ഒരുങ്ങുന്നത്.