മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടിയിലെ വന്‍ ശബ്ദം കാരണം കോടതി നടപടികള്‍ നടത്താനാകാതെ മജിസ്‌ട്രേറ്റ് കണ്ണൂര്‍ കോടതി നിര്‍ത്തിവെച്ചു

single-img
30 September 2015

Oommen_Chandy_1357538f

കണ്ണൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടിയിലെ ശബ്ദംമൂലം കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി(ഒന്ന്) നടത്താനാകാശത മജിസ്‌ട്രേറ്റ് കെ.കൃഷ്ണകുമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവെച്ചു . ചൊവ്വാഴ്ച വൈകിട്ട് മൂന്നിനായിരുന്നു കണ്ണൂര്‍ നഗരസഭാആസ്ഥാനമന്ദിരത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടയില്‍ സംഭവം.

ശിലാസ്ഥാപനം നിര്‍വഹിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. ചടങ്ങ് തുടങ്ങുന്നതിനുമുമ്പേ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രി എത്തിയപ്പോഴേക്കും ശബ്ദം കൂടുതലായി. ഇതോടെയാണ് മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

തുടര്‍ന്ന് മജിസ്‌ട്രേറ്റ് ഡിവൈ.എസ്.പിയെ വളിച്ചുവരുത്തി പരാതി അറിയിച്ചതനുസരിച്ച് ഡിവൈ.എസ്.പി. ഇടപെട്ട് നഗരസഭാ ഓഫീസ് പരിസരത്തെ ഉച്ചഭാഷിണിയുടെ ശബ്ദം കുറയ്ക്കുകയായിരുന്നു. എന്നാല്‍, സംഭവത്തില്‍ കേസെടുത്തിട്ടില്ല.