കീഴടക്കാൻ സന്നദ്ധനായി ഐ.എൻ.എസ് കൊച്ചി;ഐ.എൻ.എസ് കൊച്ചിയെ കൂടുതൽ അടുത്തറിയാം

single-img
30 September 2015

ins-kochi_650x400_61443580209

ഇന്ത്യൻ പ്രതിരോധ മേഖലയുടെ വളരെ തന്ത്രപ്രധാനമായ ഒരു നേട്ടം തന്നെയാണ് ഐ.എൻ.എസ് കൊച്ചി യുദ്ധക്കപ്പലിലൂടെ ഇന്ത്യ കൈവരിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിർമ്മിക്കുന്ന ഏറ്റവും മാരകശേഷിയുള്ള യുദ്ധക്കപ്പലാണ് ഐ.എൻ.എസ് കൊച്ചി. ഈ വിഭാഗത്തിൽ മുൻപ് നിർമ്മിച്ചിട്ടുള്ളതിനേക്കാൽ അത്യാധുനികമായ ഒട്ടനവധി പുരോഗതികളുമായാണ് ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്. 3900 കോടി രൂപ ചിലവിൽ നിർമ്മിച്ച ഐ.എൻ.എസ് കൊച്ചി സാങ്കേതികതയാലും ആയുദ്ധ സന്നാഹങ്ങളാലും ലോകത്ത് ഇന്ന് നിലവിലുള്ളതിൽ ഏറ്റവും മികച്ച യുദ്ധക്കപ്പലുകളിൽ ഒന്നാണ്.

ഐ.എൻ.എസ് കൊച്ചിയുടെ ചില വസ്തുതകൾ

[quote]· ‘കീഴടക്കാൻ സർവ്വസന്നദ്ധം’ എന്നതാണ് ഐ.എൻ.എസ് കൊച്ചിയ്ക്ക് പിന്നിലെ ആശയം. അത് യാഥാർത്യമാക്കുന്നത് തന്നെ ഇതിലെ സംവിധാനങ്ങൾ.[/quote]

[quote]· സ്വയം ഗതിനിയന്ത്രിക്കുന്ന മിസൈലുകളെ വരെ നശിപ്പിക്കാൻ ശേഷിയുള്ളതാണ് ഐ.എൻ.എസ് കൊച്ചി. കൂടാതെ റഡാറുകളിൽ നിന്നും ഒളിക്കാനുള്ള അത്യാധുനിക സാങ്കേതിക വിദ്യയും ഈ കപ്പലിനുണ്ട്.[/quote]

[quote]· 164 മീറ്റർ നീളവും 17 മീറ്റർ വീതിയുമുള്ള ഈ ഭീമൻ യുദ്ധക്കപ്പലിന്റെ ആകെ ഭാരം 7500 ടൺ ആകുന്നു. നാല് ഗാസ് ടർബൈൻ പ്രൊപ്പല്ലറുകളാൽ പ്രവർത്തിക്കുന്ന ഐ.എൻ.എസ് കൊച്ചിയ്ക്ക് 30 നോട്ടിലധികം വേഗതയിൽ കുതിക്കാനാകും.[/quote]

[quote]· ഇസ്രായേൽ നിർമ്മിതമായ എം.എഫ്. സ്റ്റാർ റഡാർ നൂറിലേറെ കിലോമീറ്ററുകൾ അകലെയുള്ള ആക്രമണങ്ങളെപ്പോലും തിരിച്ചറിയാൻ ശേഷിയുള്ളതാകുന്നു.[/quote]

[quote]· മുൻവശത്ത് ഘടിപ്പിച്ചിരിക്കുന്ന 76mm സൂപ്പർ റാപ്പിഡ് ഗൺ മൗണ്ടിന് (SRGM) ഏത്ര വലിയ ശത്രുസംഘത്തേയും ഏത് ദിശയിലേക്ക് തിരിഞ്ഞും പ്രഹരമേൽപ്പിക്കാനുള്ള കഴിവുണ്ട്.[/quote]

[quote]· RBU-6000 റോക്കറ്റ് ലോഞ്ചർ, ബാരക്ക് മിസ്സൈൽ ‘സിലോസ്’, 70mm,30mm ഗൺ മൗണ്ടുകൾ എന്നിവ ഐ.എൻ.എസ് കൊച്ചി യുദ്ധക്കപ്പലിന്റെ ആയുദ്ധശേഷി വർദ്ധിപ്പിക്കുന്നു.[/quote]

[quote]· അത്യാധുനിക സംവിധാനങ്ങളോടുകൂടിയ കണ്ട്രോൾ റൂം ഐ.എൻ.എസ് കൊച്ചിയുടെ മറ്റൊരു സവിശേഷതയിൽ പെടുന്നു.[/quote]