പുതിയ റെയിൽവേ ടൈംടേബിള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍; ട്രെയിന്‍ സര്‍വീസ്‌ സമയങ്ങളില്‍ മാറ്റം ഉണ്ടാകും

single-img
30 September 2015

train11റെയില്‍വേ ജൂലൈയില്‍ നടപ്പാക്കിയ പുതിയ ടൈംടേബിള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ ട്രെയിന്‍ സര്‍വീസ്‌ സമയങ്ങളില്‍ നാളെ മുതല്‍ മാറ്റം ഉണ്ടാകും . സംസ്‌ഥാനത്ത്‌ സര്‍വീസ്‌ നടത്തുന്ന പാസഞ്ചര്‍ വണ്ടികളുടെയെല്ലാം സമയങ്ങളില്‍ അഞ്ചുമുതല്‍ പത്തുമിനിട്ട്‌ വരെ വ്യത്യാസം വരുത്തിയിട്ടുണ്ട്‌.
അതേസമയം സംസ്‌ഥാനത്തുനിന്നുളള തുരന്തോ വണ്ടികള്‍ക്ക്‌ അധിക സ്‌റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്‌. ലോകമാന്യതിലക്‌ എറണാകുളം തുരന്തോയ്‌ക്ക് (12223/24) രത്നഗിരി, മഡഗാവ്‌, മംഗലാപുരം, കോഴിക്കോട്‌ എന്നിവിടങ്ങളിലും എറണാകുളത്തുനിന്ന്‌ നിസാമുദ്ദീനിലേക്കുളള തുരന്തോയ്‌ക്ക് (12283/83) കോട്ട, റാത്‌ലം, വഡോദര, പന്‍വേല്‍, രത്നഗിരി, മഡഗോവ്‌, മാംഗളൂര്‍, കോഴിക്കോട്‌ എന്നിവിടങ്ങളിലും നാളെമുതല്‍ സ്‌റ്റോപ്പുണ്ടാകും. കന്യാകുമാരിയില്‍ നിന്ന്‌ ജമ്മുതാവിയിലേക്കുളള ട്രെയിന്‍ (16517) കാശ്‌മീരിലെ മാതാ വൈഷ്‌ണോദേവി ക്ഷേത്രം വരെ നീട്ടി.

സംസ്‌ഥാനത്തുനിന്ന്‌ സര്‍വീസ്‌ നടത്തുന്ന പ്രധാന ട്രെയിനുകളുടെ പുതുക്കിയ വിവരങ്ങള്‍ ട്രെയിന്‍ നമ്പര്‍, ട്രെയിന്‍, പഴയ സമയം, പുതുക്കിയ സമയം എന്നീ ക്രമത്തില്‍
16307-ആലപ്പുഴ-കണ്ണൂര്‍-14.55- 14.50
56384-ആലപ്പുഴ-മഡ്‌ഗാവ്‌-13.55-13.50
16188-എറണാകുളം-കാരയ്‌ക്കല്‍-22.05-22.10
16341-ഗുരുവായൂര്‍-തിരുവനന്തപുരം-03.20-03.10
12202-കൊച്ചുവേളി-ലോകമാന്യതിലക്‌-8.50-8.45
22659-കൊച്ചുവേളി-ഡെറാഡൂണ്‍-08.50-08.45
16301-ഷൊര്‍ണ്ണൂര്‍-തിരുവനന്തപുരം-വേണാട്‌-14.25-14.35
12082-തിരുവനന്തപുരം-കണ്ണൂര്‍-ജനശതാബ്‌ദി-14.20-14.30
12512-തിരുവനന്തപുരം-ഗോരഖ്‌പൂര്‍ രപ്‌തിസാഗര്‍-06.15-06.10
12643-തിരുവനന്തപുരം-നിസാമുദീന്‍-14.30-14.15
12696-തിരുവനന്തപുരം-ചെന്നൈ-17.40-17.45
16304-തിരുവനന്തപുരം-എറണാകുളം-17.40-17.45
16604-തിരുവനന്തപുരം-മംഗലാപുരം-19.30-19.25
16629-തിരുവനന്തപുരം-മംഗലാപുരം-18.30-18.45
16724-തിരുവനന്തപുരം-ചെന്നൈ അനന്തപുരി എക്‌സ്പ്രസ്‌-16.20-16.10
22633-തിരുവനന്തപുരം-നിസാമുദ്ദീന്‍-14.30-14.15
22646-തിരുവനന്തപുരം-ഇന്‍ഡോര്‍-6.15-6.10
22648-തിരുവനന്തപുരം-കോര്‍ബ-6.15-6.10
22658-തിരുവനന്തപുരം-ബാംഗ്‌ളൂര്‍-19.00-18.35