ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന്റെ വാദം കോടതി തള്ളി

single-img
30 September 2015

Bar kozhaബാര്‍ കോഴക്കേസില്‍ വിജിലന്‍സിന്റെ വാദം കോടതി തള്ളി . ധനമന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ കര്‍ശന നിര്‍ദേശം നല്‍കിയെന്ന്  വിജിലന്‍സ് കോടതി നിരീക്ഷിച്ചു. അഭിപ്രായം പറയുകമാത്രമാണെന്ന വിജിലന്‍സ് ഡയറക്ടറുടെ വാദം തള്ളി. ഡയറക്ടറുടെ കത്തില്‍ ഇക്കാര്യം വ്യക്തമാണെന്നും കോടതി പറഞ്ഞു.

ശാസ്ത്രീയ തെളിവുകള്‍ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയെ സാധൂകരിക്കുന്നുവെന്നും കോടതി പറഞ്ഞു. വിജി. ഡയറക്ടര്‍ക്കും എസ്.പിക്കും തുല്യഅധികാരമെന്ന വാദവും കോടതി തള്ളി.  അന്വേഷണത്തിന്റെ പൂര്‍ണ ചുമതല എസ്പി ആര്‍ സുകേശനാണെന്ന് കോടതി വ്യക്തമാക്കി.