മൂന്നാറിൽ സമരം നടത്തുന്ന പെന്പിളൈ ഒരുമൈയ്ക്കു നേരെ കല്ലേറ്; സംഭവത്തിന് പിന്നില്‍ ട്രേഡ് യൂണിയൻ നേതാക്കളാണെന്ന് ആരോപണം

single-img
30 September 2015

munnar-samaramമൂന്നാർ: വേതന വ‌ർദ്ധന ആവശ്യപ്പെട്ട് മൂന്നാറിൽ സമരം നടത്തുന്ന സ്ത്രീ തോട്ടം തൊഴിലാളികളുടെ സംഘടനയായ പെന്പിളൈ ഒരുമൈയ്ക്കു നേരെ കല്ലേറ്. ട്രേഡ് യൂണിയൻ നേതാക്കളാണ് കല്ലെറിഞ്ഞതെന്ന് സ്ത്രീ തൊഴിലാളികൾ ആരോപിച്ചു.  കല്ലേറിനെ തുടർന്ന് പൊലീസ് ലാത്തിവീശി. സംഘർഷത്തിനിടെ മാദ്ധ്യമ പ്രവർത്തകർക്കും ഒരു പൊലീസുകാരനും പരിക്കേറ്റു.

ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. സമാധാന അന്തരീക്ഷത്തിൽ സമരം നടത്തുകയായിരുന്ന സ്ത്രീകളുടെ നേർക്ക് പെട്ടെന്ന് കല്ലേറുണ്ടാവുകയായിരുന്നു. സമയോജിതമായി പൊലീസ് ഇടപെട്ടെങ്കിലും കൂടുതൽ ട്രേഡ് യൂണിയൻ നേതാക്കൾ സ്ഥലത്തെത്തിയതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു.

തുടർന്ന് പൊലീസ് ലാത്തിവീശിയെങ്കിലും അപ്പോഴും കല്ലേറ് തുടർന്നു. കല്ലേറിലാണ് പൊലീസുകാരന് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രകോപനമൊന്നും കൂടാതെയായിരുന്നു ആക്രമണം. നേതാക്കളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവുന്നില്ലെന്നും പെന്പിളൈ ഒരുമൈ ആരോപിച്ചു. സംഘർഷം തടയാൻ മതിയായ പൊലീസ് സംഘം സ്ഥലത്തില്ലായിരുന്നു എന്നും ആരോപണമുണ്ട്.