സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ദിവസങ്ങളിലായി നടത്താൻ തീരുമാനിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ

single-img
30 September 2015

voteതിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ദിവസങ്ങളിലായി നടത്താൻ തീരുമാനിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ . തീയതികൾ അടുത്ത തിങ്കളാഴ്ചയ്ക്ക് മുമ്പ് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം അഞ്ചിന് പുറത്തിറക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

നാല് വടക്കൻ ജില്ലകളിലും മൂന്ന് തെക്കൻ ജില്ലകളിലുമാണ് ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടത്തിന് ശേഷം രണ്ടു ദിവസത്തെ ഇടവേള ഉണ്ടാവും. ശേഷിക്കുന്ന ഏഴ് ജില്ലകളിൽ രണ്ടാമത്തെ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. ശബരിമല തീർത്ഥാടന കാലത്തിന് മുന്പ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കും.

ആശാ വർക്കർമാർക്കും അംഗൻവാടി ജീവനക്കാർക്കും മത്സരിക്കാം. സഹകരണ ബാങ്ക് ജീവനക്കാർ, എയ്ഡഡ് സ്കൂൾ ജീവനക്കാർ എന്നിവ‌ർക്കും മത്സരിക്കാം. വായ്പാ കുടിശിക വരുത്തിയവർക്ക് മത്സരിക്കുന്നതിന് വിലക്കില്ല. സാക്ഷരതാ പ്രേരകുമാർക്കും മത്സരിക്കാൻ അവസരമുണ്ട്.