മീറ്റര്‍ റീഡിങ് എടുക്കാന്‍ വരുമ്പോള്‍ വീട്ടില്‍ ആളില്ലെങ്കില്‍ പിഴ ഈടാക്കാനുള്ള വിവാദ തീരുമാനം പുനഃപരിശോധിക്കുമെന്ന് റെഗുലേറ്ററി കമ്മീഷന്‍

single-img
30 September 2015

meterതിരുവനന്തപുരം: മീറ്റര്‍ റീഡിങ് എടുക്കാന്‍ വൈദ്യുത ബോര്‍ഡ് ജീവനക്കാര്‍ വരുമ്പോള്‍ വീട്ടില്‍ ആളില്ലെങ്കില്‍ പിഴ ഈടാക്കാനുള്ള വിവാദ തീരുമാനം പുനഃപരിശോധിക്കുമെന്ന്  റെഗുലേറ്ററി കമ്മീഷന്‍. ഈമാസം ഒന്‍പത് വരെ തീരുമാനം നടപ്പിലാക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. മീറ്റര്‍ റീഡര്‍മാര്‍ എത്തുമ്പോള്‍ രണ്ടു തവണ തുടര്‍ച്ചയായി വീടു പൂട്ടിക്കിടക്കുന്നതു കണ്ടാല്‍ 250 രൂപ മുതല്‍ 500 രൂപ പിഴ ഈടാക്കുമെന്നായിരുന്നു ഉത്തരവ്. ഈ തീരുമാനമാണ് പുനഃ:പരിശോധിക്കുന്നത്.

ചില ഉപയോക്താക്കള്‍ ദീര്‍ഘകാലത്തേക്കു  വീട് പൂട്ടി സ്ഥലം വിടുന്നതായി ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഈ നടപടിക്ക് മുതിര്‍ന്നത്. ഇങ്ങനെ പോകുന്നവര്‍ മുന്‍കൂട്ടി നിശ്ചിത മാസത്തെ മിനിമം നിരക്ക് അടയ്ക്കുകയും സെക്ഷന്‍ ഓഫിസില്‍ അറിയിക്കുകയും ചെയ്താല്‍ പിഴ ഒഴിവാക്കാം. എന്നാല്‍ തീരുമാനത്തെച്ചൊല്ലിയുള്ള കടുത്ത വിയോജിപ്പ് മൂലമാണ് പുനഃപരിശോധനയ്ക്ക് വൈദ്യുതിബോര്‍ഡ് തയ്യാറായത്.