പടക്കങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യവുമായി മൂന്ന് കുട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചു

single-img
30 September 2015

Diwali_Crackersദില്ലി:   പടക്കങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യവുമായി മൂന്ന്  കുട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചു. ആഘോഷവേളകള്‍ ആന്ദകരമാക്കാന്‍ പടക്കങ്ങള്‍ വേണ്ടെന്ന് ആണ്‍കുട്ടികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ആരോഗ്യപരമായ പ്രശ്‌നങ്ങളാണ് കുട്ടികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

പടക്കങ്ങളുടെ ശബ്ദവും വെളിച്ചവും ആരോഗ്യപരമായി താങ്ങാന്‍ പറ്റില്ലെന്നാണ് കുട്ടികള്‍ സുപ്രീംകോടതിയെ അറിയിച്ചത്. ആറു മാസവും 14 മാസവും പ്രായമുള്ള കൊച്ചു കുട്ടികളാണ് ഹര്‍ജി നല്‍കിയത്. അര്‍ജുന്‍ ഗോപാല്‍, ആരവ് ഭണ്ഡാരി, സൊയാ റാവു ഭാസിന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍.

ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള അവകാശങ്ങളാണ് ഇവര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അഭിഭാഷകരായ ഇവരുടെ അച്ഛന്‍മാര്‍ വഴിയാണ് പരാതി നല്‍കിയിരിക്കുന്നത്. മലിനീകരണത്തില്‍ ദില്ലി മുന്നില്‍ ഉള്ളതുകൊണ്ടു തന്നെ ഈ വിഷയം ഗൗരവമേറുന്നു. മലനീകരണത്തെ തുടര്‍ന്ന് ഒട്ടേറെ പേര്‍ രാജ്യത്ത് മരിക്കുന്നുമുണ്ട്. ഇതോടെ ഇനി മുതല്‍ ബീഫും മാഗിയും മാത്രമല്ല  പടക്കങ്ങളും കിട്ടില്ല.