ഒഴുക്കില്‍പ്പെട്ട യുവാക്കളെ രക്ഷിക്കാന്‍ സിഖുകാരന്‍ തലപ്പാവൂരി എറിഞ്ഞുകൊടുത്തു

single-img
30 September 2015

sikhസംഗ്രൂര്‍(പഞ്ചാബ്): ഒഴുക്കില്‍പ്പെട്ട യുവാക്കളെ രക്ഷിക്കാന്‍ സിഖുകാരന്‍ തലപ്പാവൂരി എറിഞ്ഞുകൊടുത്തു.  സിഖുക്കാര്‍ തലപ്പാവ് അഴിക്കാന്‍ പാടില്ലെന്ന അതിശക്തമായ ആചാരമാണ്. എന്നാല്‍ ഒഴുക്കില്‍ പെട്ടവരെ രക്ഷിക്കാന്‍ ഇന്ദര്‍പാല്‍ സിംഗ് എന്ന 24കാരന്‍ തലപ്പാവൂരി   നല്‍കിയത്. ഗണേശ വിഗ്രഹം നിമജ്ഞനം ചെയ്യുന്നതിനിടെയാണ് സൂനം ഗ്രാമത്തിലെ സുലാര്‍ ഘട്ടില്‍ നാലു ചെറുപ്പക്കാര്‍ ഒഴുക്കില്‍ പെട്ടത്.

കനാലിന്റെ തീരത്തിരുന്ന ഇന്ദര്‍പാല്‍ യുവാക്കള്‍ ഒഴുകുന്നതുകണ്ട് ആദ്യം വയര്‍ എറിഞ്ഞു കൊടുത്തെങ്കിലും അത് പൊട്ടിപ്പോയി. പിന്നീട് മറ്റൊരു മാര്‍ഗവുമില്ലാതെ വന്നപ്പോള്‍ തലപ്പാവ് ഊരി യുവാക്കള്‍ക്ക് നേരെ എറിഞ്ഞു കൊടുക്കുകയായിരുന്നു.

ഇക്കഴിഞ്ഞ മേയ് മാസത്തില്‍ ന്യൂസിലന്‍ഡിലെ ഓക്ക്‌ലാന്‍ഡിലും സമാന സംഭവം നടന്നിരുന്നു. കാറിടിച്ച് പരിക്കേറ്റ കുട്ടിയുടെ തലയില്‍ നിന്ന് ചോര ഒഴുകുന്നത് തടയാന്‍ 22 കാരനായ ഹര്‍മന്‍ സിംഗ് എന്ന സിഖുകാരന്‍ തലപ്പാവൂരി കെട്ടിക്കൊടുത്തിരുന്നു.