ഉത്തര്‍പ്രദേശില്‍ ബീഫ് കഴിച്ചുവെന്നാരോപിച്ച് 50 വയസ്സുകാരനെ ജനക്കൂട്ടം തല്ലിക്കൊന്നു

single-img
30 September 2015

dadri

Image Courtesy:(indianexpress/Photo by: Gajendra Yadav)

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ധാദ്രിയില്‍ ബീഫ് കഴിച്ചുവെന്നാരോപിച്ച് 50 വയസ്സുകാരനെ ജനക്കൂട്ടം തല്ലിക്കൊന്നു.  മുഹമ്മദ് അഖ്‌ലാഖും മകനുമാണ് ആക്രമിക്കപ്പെട്ടത്. ആശുപത്രിയിലെത്തിക്കുന്നതിനു മുന്‍പ് തന്നെ അഖ്‌ലാഖ് കൊല്ലപ്പെട്ടു. ഗുരുതരാവസ്ഥയിലായ മകന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

നാട്ടുകാര്‍ ഇവരുടെ വീട് കുത്തിപ്പൊളിക്കുകയും   സ്ത്രീയെ ഉപദ്രവിക്കുകയും ചെയ്തു. പൊലീസ് എത്തുന്നതുവരെയും അഖ്‌ലാഖിനെ ജനങ്ങള്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ആറുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

അതേസമയം, തങ്ങളുടെ ഫ്രിഡ്ജില്‍ മട്ടണ്‍ മാത്രമാണുണ്ടായിരുന്നതെന്ന് അഖ്‌ലാഖിന്റെ മകള്‍ പറഞ്ഞു. ഇറച്ചി ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.