ഓഹരി വിപണിയില്‍ മുന്നേറ്റം തുടര്‍ന്നു

single-img
30 September 2015

sensexമുംബൈ: ഓഹരി വിപണിയിലുണ്ടായ മുന്നേറ്റം  തുടര്‍ന്നു. കഴിഞ്ഞ ദിവസം ആര്‍ബിഐ നിരക്ക് കുറച്ചതിനെ തുടര്‍ന്നാണിത്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 225 പോയന്റ് നേട്ടത്തില്‍ 26004ലെത്തി, നിഫ്റ്റി 71 പോയന്റ് ഉയര്‍ന്ന് 7914ലുമാണ് വ്യാപാരം നടക്കുന്നത്.

ടാറ്റ സ്റ്റീല്‍, വേദാന്ത, ടിസിഎസ്, ഹിന്‍ഡാല്‍കോ, എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയവ മികച്ച നേട്ടത്തിലാണ്.

രൂപയുടെ മൂല്യത്തില്‍ ഒമ്പത് പൈസ നേട്ടത്തോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം  65.87 രൂപയിലെത്തി.