മുച്ചക്ര വാഹനം വാങ്ങാനെത്തിയ 25ഓളം വികലാംഗര്‍ മണിക്കൂറുകളോളം കോര്‍പ്പറേഷന്റെ മുറ്റത്തിരുത്തി ബുദ്ധിമുട്ടിച്ചതിനെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കൊല്ലം കോര്‍പ്പറേഷന്‍ മേയറുടെ കണ്ണില്‍ച്ചോരയില്ലാത്ത മറുപടി

single-img
29 September 2015

12088191_958584824188182_1416187031643759823_n

കൊല്ലം കോര്‍പ്പറേഷന്‍ വികലാംഗര്‍ക്ക് സൗജന്യമായി നല്‍കുന്ന മുച്ചക്ര വാഹനം വാങ്ങാനെത്തിയവര്‍ക്ക് കടുത്ത അവഗണന. പരസഹായം കൂടാതെ ഏഴുന്നേറ്റ് നടക്കാനാകാത്ത വികലാംഗരെ മണിക്കൂറുകളോളം കോര്‍പ്പറേഷന്റെ മുറ്റത്തിരുത്തി ബുദ്ധിമുട്ടിപ്പിക്കുകയും ഒടുവില്‍അത് മചാദ്യം ശചയ്ത പത്രപ്രവര്‍ത്തകരോട് ധിക്കാരപരമായ സമീപനവുമായാണ് അധികൃതര്‍ ഇടപെട്ടത്.

കൊല്ലം കോര്‍പറേഷന്റെ 201415 വാര്‍ഷികപദ്ധതിയുടെ ഭാഗമായി വികലാംഗര്‍ക്കു സൗജന്യമായി മുച്ചക്രവാഹനം നല്‍കുന്നതിനുള്ള സമ്മേളനവും അതിന്റെ വിതരണവുമാണ് വികലാംഗരോടുള്ള ക്രൂരതയായി മാറിയത്. രാവിലെ 10.30നാണ് വാഹനം വിതരണം ചെയ്യുന്നതിനായി കോര്‍പറേഷന്‍ ഓഫീസില്‍ നിന്നും ഇവര്‍ക്ക് അറിയിപ്പു ലഭിച്ചത്. അതിന്‍പ്രകാരം 25ഓളം വികലാംഗര്‍ രാവിലെ 10ന് കോര്‍പറേഷന്‍ ഓഫീസ് അങ്കണത്തില്‍ എത്തുകയുണ്ടായി. പക്ഷേ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അധികൃതര്‍ ആരുംതന്നെ ഇവിടേക്ക് എത്തിയിരുന്നില്ല.

കാര്യം അന്വേഷിച്ച് ചിലര്‍ മേയറെ ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ തുടങ്ങുമെന്നാണു മറുപടി ലഭിച്ചത്. എന്നാല്‍ പിന്നേയും വളരെ നേരം കാത്തിരുന്നിട്ടും പരിപാടി തുടങ്ങുന്ന ലക്ഷണമൊന്നും കണ്ടില്ല. ഇതിനിടയില്‍ പല വികലാംഗരും അവശരായിരുന്നു. ചൂടില്‍ മണിക്കൂറുകളോളം ഇരുന്നതുമൂലം പലരുടേയും കാലുകളില്‍ നീരുവരികയും ശചയ്തിരുന്നു.

തുടര്‍ന്ന് പരിപാടി തുടങ്ങാന്‍ താമസിക്കുന്നതിനെപ്പറ്റി അന്വേഷിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് മേയര്‍ ഹണി ബഞ്ചമിന്റെ ഭാഗത്തുനിന്നും ധിക്കാരപരമായ മറുപടിയാണ് ഉണ്ടായത്. ജനസമ്പര്‍ക്ക പരിപാടിയില്‍ മണിക്കൂറുകളോളം കാത്തുകെട്ടി നില്‍ക്കാമെങ്കില്‍ എന്തുകൊണ്ടു ഇവിടെ കുറച്ചുനേരം ഇരുന്നുകൂടെന്നായിരുന്നു മേയറുടെ ചോദ്യം. സൗജന്യമായി നല്‍കുന്ന വാഹനമല്ലേ കുറച്ചു കാത്തിരുന്ന വാങ്ങിയാലും കുഴപ്പമില്ലെന്നും അവര്‍ പറഞ്ഞതായി സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.

വികലാംഗരില്‍ പലര്‍ക്കും പരസഹായം കൂടാതെ പോകാന്‍ കഴിയാത്തതിനാല്‍ പരിപാടി തുടങ്ങുന്നതു വരെ കോര്‍പറേഷന് മുമ്പില്‍ കാത്തിരിക്കുകയേ മാര്‍ഗ്ഗമുണ്ടായുള്ളു. ഇതിനു തൊട്ടു മുന്നിലുള്ള ദിവസവും കോര്‍പറേഷനില്‍ മുച്ചക്രവാഹന വിതരണം നടന്നിരുന്നു. ഇതും അധികൃതരുടെ സൗകര്യാര്‍ത്ഥം മണിക്കൂറുകള്‍ താമസിച്ചാണു ആരംഭിച്ചതും വികലാംഗര്‍ക്കും കൂടെ വന്നവര്‍ക്കും ഇക്കാര്യത്തില്‍ പരാതിയുണ്ടെങ്കിലും വാഹനം കിട്ടില്ലെന്ന കാരണത്താല്‍ ആരും പരാതി പറയാന്‍ തയ്യാറാകുന്നില്ല എന്നുള്ളതാണ് സത്യം.