പിന്‍ സീറ്റിലിരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഒരു സ്വയം തൊഴില്‍ മുന്നേറ്റം

single-img
29 September 2015

12042250_937488106315463_994420296_n

Donate to evartha to support Independent journalism

പിന്‍ സീറ്റിലിരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് വേണ്ട എന്ന സര്‍ക്കാര്‍ നിലപാടിനെ തള്ളി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന്റെ പിന്‍പറ്റി സ്വയം തൊഴില്‍ സംഘങ്ങള്‍ വ്യാപകമാകുന്നു. അത്യാവശ്യക്കാര്‍ക്ക് ഹെല്‍മറ്റ് വാടകയ്ക്ക് നല്‍കിയാണ് ഇത്തരക്കാര്‍ പുതയ തൊഴില്‍ മേഖലയിലേക്ക് കടന്നിരിക്കുന്നത്. ിതിനുവേണ്ടി പലയിടത്തും ബോര്‍ഡ് പോലും വെച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ വെഞ്ഞാറമൂട്ടിലേതാണ് ഈ ഒരു കാഴ്ച. ഹെല്‍മെറ്റില്ലാതെ പുറത്തിറങ്ങുന്നവരെ കാത്ത് പോലീസ് കറങ്ങിനടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആകര്‍ഷകമായ പരസ്യ വാചകങ്ങളോടെയാണ് വെഞ്ഞാറമൂട്ടിലെ പ്രമുഖ സ്ഥാപനം ഹെല്‍മറ്റ് വാടകയ്ക്ക് നല്‍കലുമായി മുന്നോട്ടു വന്നിട്ടുള്ളത്. 500 രൂപ പിഴയടച്ചും മൂന്നുമണിക്കൂര്‍ നേരം പാഴാക്കി കളയാതെയും സ്ഥാപനത്തിലേക്ക് വന്ന് ഒരു ഹെല്‍മറ്റ് വാടകയ്ക്ക് എടുത്തുകൊണ്ടുപോകാനാണ് പരസ്യത്തിലൂടെ പ്രൊപ്രൈറ്ററുടെ ഉപദേശം. ദൂരെയുള്ളവര്‍ക്ക് ഹെല്‍മറ്റ് അവയിലബിള്‍ ആണോ എന്ന് ചോദിച്ചറിയാനുള്ള നമ്പരും പരസ്യത്തിനൊപ്പം നല്‍കിയിട്ടുണ്ട്.

ഹൈക്കോടതി വിധി പറുത്തു വന്ന പശ്ചാത്തലത്തില്‍ തരക്കേടില്ലാത്ത കച്ചവടം നടക്കുമെന്നുതന്നെയാണ് പ്രൊപ്രൈറ്ററുയെും ജനങ്ങളുടെയും വിശ്വാസം.