മോദി-വെള്ളാപ്പള്ളി നടേശൻ കൂടിക്കാഴ്ച നാളെ

single-img
29 September 2015

v9z48m0rഎസ്എന്‍ഡിപിയുടെ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ കൂടിക്കാഴ്ച നടത്തും. രാഷ്ട്രീയപാര്‍ട്ടി രൂപവല്‍ക്കരണം പ്രഖ്യാപിച്ചതോടെ ഈ യാത്രയും കൂടിക്കാഴ്ചയും കേരളാ രാഷ്ട്രീയം ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്. നാളെ രണ്ടുമണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി യുഎസിൽ നിന്ന് മടങ്ങിയെത്താൻ വൈകിയാൽ കൂടിക്കാഴ്ച ഒരു ദിവസത്തേക്കു കൂടി മാറ്റിവയ്ക്കും.

കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി വെള്ളാപ്പള്ളി 45 മിനുട്ടിലേറെ ചര്‍ച്ച നടത്തിയിരുന്നു. എസ്.എന്‍.ഡി.പിയുടെ സ്വതന്ത്രസ്ഥാനാര്‍ഥികളെ സഹായിച്ചാല്‍ സിപിഎം സ്ഥാനാര്‍ഥികളെയും സഹായിക്കാമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തിങ്കളാഴ്ച കോഴിക്കോട് പറഞ്ഞിരുന്നു.