അസ്‌ട്രോസാറ്റിന്റെ വിജയകരമായ വിക്ഷേപണത്തിനു ശേഷം മറ്റുരാജ്യങ്ങളുടെ 23 ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കാന്‍ തയ്യാറെടുത്ത് ഐ.എസ്.ആര്‍.ഒ

single-img
29 September 2015

isro-2

വാണിജ്യാടിസ്ഥാനത്തില്‍ പ്രതിഫലം കൈപ്പറ്റി 23 വിദേശ ഉപഗ്രഹങ്ങള്‍ കൂടി ഇന്ത്യ ഉടന്‍ വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്‍.ഒ. ഇന്ത്യയുടെ ആദ്യ ജ്യോതിശാസ്ത്ര പഠന ഉപഗ്രഹമായ അസ്‌ട്രോസാറ്റിനൊപ്പം യുഎസ് അടക്കമുള്ള ആറ് വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതിനു ശേഷമാണ് ഐ.എസ്.ആര്‍.ഒ അടുതത് പദ്ധതിയിലേക്ക് കടക്കുന്നത്.

ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുന്ന 23 വിദേശ ഉപഗ്രഹങ്ങളിള്‍ രണ്ടെണ്ണം പ്രത്യേകം റോക്കറ്റുകളിലും ബാക്കി 21 ഉപഗ്രഹങ്ങള്‍ ഇന്ത്യയുടെ അടുത്ത വലിയ ഉപഗ്രഹത്തിന്റെ വിക്ഷേപണത്തോടൊപ്പമായിരിക്കുഐ.എസ്.ആര്‍.ഒ അറിയിച്ചു. ഇതില്‍ സിംഗപ്പൂരില്‍ നിന്നുള്ള ആറ് ഉപഗ്രഹങ്ങളാണ് പ്രധാനം. ഭൂമിയെ നിരീക്ഷിക്കാനായുള്ള 660 കിലോഗ്രാം ഭാരമുള്ള ഒരു ഉപഗ്രഹവും അതിലുള്‍പ്പെടുന്നു.

2016ന് മുമ്പ് അമേരിക്കയുടെ അഞ്ച് ചെറിയ സാറ്റ്‌ലൈറ്റുകളും ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കും.ഇതുവരെ വാണിജ്യാടിസ്ഥാനത്തില്‍ 51 വിദേശ ഉപഗ്രഹങ്ങളെയാണ് ഇന്ത്യ ഭ്രമണപഥത്തില്‍ എത്തിച്ചിരിക്കുന്നത്.