ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചു : ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചുതുടങ്ങി

single-img
29 September 2015

BANKആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചതിനെ തുടർന്ന് ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചുതുടങ്ങി.
അടിസ്ഥാന വായ്പാ നിരക്കില്‍ 0.40 ശതമാനം കുറവ് വരുത്താന്‍ തീരുമാനിച്ചതായി എസ്ബിഐ അധ്യക്ഷ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. ഇതോടെ ബാങ്കിന്റെ ബേസ് റേറ്റ് 9.3 ശതമാനമാകും.ആന്ധ്ര ബാങ്കും പലിശകുറച്ചതായി പ്രഖ്യാപിച്ചു. 0.25 ശതമാനത്തില്‍നിന്ന് 9.75 ശതമാനമായാണ് നിരക്കില്‍ കുറവ് വരുത്തിയത്. സപ്തംബര്‍ 29 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.