അടൂര്‍ഭാസിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന കോമഡി കിംഗിൽ അടൂര്‍ഭാസിയായി കോട്ടയം നസീര്‍ എത്തുന്നു

single-img
29 September 2015

Kottayam-Nazeer-365x285മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടും അഭിനയ ചക്രവര്‍ത്തിയുമായിരുന്ന അടൂര്‍ ഭാസിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന കോമഡി കിംഗ് ചിരിയുടെ മന്നന്‍ എന്ന ചിത്രത്തില്‍ അടൂര്‍ഭാസിയായി കോട്ടയം നസീര്‍ അഭിനയിക്കും. ദിലീപിനെയാണ് ആദ്യം ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. മലയാളിയെ മുപ്പത് വര്‍ഷത്തോളം കുടുകുടെ ചിരിപ്പിച്ച ഭാസിയെക്കുറിച്ചുള്ള ഈ ചിത്രം അദ്ദേഹത്തോടൊപ്പം നിരവധി ചിത്രങ്ങളില്‍ സഹകരിച്ചിട്ടുള്ള സുകുമേനോനാണ് സംവിധാനം ചെയ്യുന്നത്.

AdoorBhasi_actor_bookഅടൂര്‍ ഭാസിയുടെ സഹോദരിയുടെ മകനും നടനും തിരക്കഥാകൃത്തുമായ ബി. ഹരികുമാറാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. അടൂര്‍ഭാസി കള്‍ച്ചറല്‍ ഫോറത്തിന്റെ സഹകരണത്തോടെയാണ് നിര്‍മ്മാണം. അടൂര്‍ ഭാസി ഓര്‍മ്മയായിട്ട് ഇരുപത്തിയഞ്ച് വര്‍ഷമായി. സിനിമയിലെന്നപോലെ അവിസ്മരണീയമായ സംഭവങ്ങള്‍ നിറഞ്ഞതായിരുന്നു ഭാസിയുടെ ജീവിതവും. സെപ്തംബറില്‍ സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കും.- പി.ആര്‍.ഒ, റഹിം പനവൂര്‍