പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും കൂടിക്കാഴ്ച നടത്തി

single-img
29 September 2015

29_Obama_Modi_2564387gപ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും കൂടിക്കാഴ്ച നടത്തി. സാമ്പത്തിക-പ്രതിരോധ രംഗത്തെ വിഷയങ്ങള്‍ മോദി-ഒബാമ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഒരു വര്‍ഷത്തിനിടെ ഇരു നേതാക്കളും തമ്മില്‍ നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്.കഴിഞ്ഞ വര്‍ഷം വാഷിങ്ടണില്‍ വച്ചും ജനുവരിയില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന് മുഖ്യാതിഥിയായെത്തിയപ്പോഴും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.അതേസമയം യുഎന്‍ സ്ഥിരാംഗത്വത്തിന് ഇന്ത്യയെ പിന്തുണയ്ക്കുന്ന അമേരിക്കയ്ക്ക് നന്ദിയറിയിച്ച് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. നേരത്തെ ഒബാമയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുൻ​പ് ​ബ്രി​ട്ടൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഡേ​വി​ഡ് ​കാ​മ​റൂ​ണും​ ​ഫ്ര​ഞ്ച് ​പ്ര​സി​ഡ​ന്റ് ​ഫ്രാൻസ്വാ ഒലാദുമായും മോദി കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി​യി​രു​ന്നു.