കമല്‍ഹാസന്‍ മലയാളത്തിൽ വീണ്ടും അതിഥി താരമായി എത്തുന്നു

single-img
29 September 2015

kamalaഓര്‍മ്മകളുടെ ഛായാചിത്രത്തില്‍ നിന്നും അവളെ മായിച്ചുകളയാന്‍ ഒരുപാട് ശ്രമിച്ചു. പക്ഷേ, നടന്നില്ല. എന്തിനോവേണ്ടി ആരൊക്കെയോ അവളെത്തേടിവന്നു. എത്ര ശ്രമിച്ചിട്ടും ഒരിക്കലും ആര്‍ക്കും പിടികൊടുക്കാത്തവള്‍. എന്നാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംമൂലം ഡോ.ജി.കെ. മൂര്‍ത്തി അവളെത്തേടി എത്തി. അതോടെ പല സത്യങ്ങളും പുറത്തുവന്നു. പക്ഷേ, ഒരു കോടതിയും അവളെ കുറ്റകാരിയായി കണ്ടില്ല. കാരണം അവളുടെ പ്രവര്‍ത്തികള്‍ക്ക് ഒരു തെളിവും ഒരു സാക്ഷിയും അവശേഷിച്ചിട്ടില്ലായിരുന്നു. ആകെ ഉണ്ടായിരുന്ന തെളിവ് അവള്‍ കൈയില്‍ കരുതിയ ഒരു വയലിനും അതിന്റെ ബോക്‌സും മാത്രമാണ്. എന്നാല്‍ മ്യൂസിക്കല്‍ തെറാപ്പിസ്റ്റായ ജി.കെ. ആ വയലിന്‍ വഴി പല സത്യങ്ങളും വെളിച്ചത്ത് കൊണ്ടുവന്നു.

 

image004
നവാഗതനായ ബിനുനൈനാന്‍ സംവിധാനം ചെയ്യുന്ന ദി മൈന്‍ഡ് എന്ന ചിത്രം ഒരു സൈക്കോ ത്രില്ലറാണ്. ശ്രീമൂകാംബിക മൂവിസിന്റെ ബാനറില്‍ ഫ്രാന്‍സിസ്, ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് സനില്‍ മണക്കാടാണ്.

image002
തമിഴ് താരം പ്രണവ്, മഖ്ബൂല്‍ സല്‍മാന്‍, ബിജുമേനോന്‍, സായ്കുമാര്‍, സുരാജ് വെഞ്ഞാറമൂട്, മണിയന്‍പിള്ള രാജു, നെടുമുടി വേണു, ബിജുക്കുട്ടന്‍, രമേശ്, നിവേദതോമസ്, ഷാലു, സുമലത, ശോഭാമോഹന്‍, കല്പന, നിത്യ, ശ്രീദേവി തുടങ്ങിയരാണ് പ്രധാന താരങ്ങള്‍ കമല്‍ഹാസന്‍ ഈ ചിത്രത്തില്‍ അതിഥിതാരമായി എത്തുമെന്നതാണ് ഒരു പ്രത്യേകത.
image006ഛായാഗ്രഹണം: അജയന്‍ വിന്‍സെന്റ്. ഗാനരചന : വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, സംഗീതം : സച്ചിന്‍- ശ്രീജിത്ത്. ഗായകര്‍ : കെ.ജെ.യേശുദാസ് എം.ജി. ശ്രീകുമാര്‍, ജി.വേണുഗോപാല്‍, എസ്.ജാനകി,കെ.എസ്.ചിത്ര. റീ റിക്കാര്‍ഡിംഗ് : പ്രശാന്ത് പിള്ള, കലാസംവിധാനം: ഗിരീഷ് മേനോന്‍, കോസ്റ്റ്യും: വേലായുധന്‍ കീഴില്ലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജയശീലന്‍ സദാനന്ദന്‍. പിആര്‍ഒ: റഹിം പനവൂര്‍. കോറിയോഗ്രാഫി: കല
അസോസ്സിയേറ്റ് ഡയറക്ടര്‍: സാജന്‍ തെരുവമ്പുഴ: പ്രൊഡക്ഷന്‍ മാനേജര്‍: രാധാകൃഷ്ണന്‍ ചെന്നൈ. ഡിസൈന്‍സ്: റഹ്മാന്‍ എറണാകുളം.