പോര്‍ഷെ കാര്‍ കമ്പനിക്കെതിരെ പോള്‍ വോക്കറുടെ മകള്‍ പരാതി നല്‍കി

single-img
29 September 2015

paulwalkerപോര്‍ഷെ കാര്‍ കമ്പനിക്കെതിരെ അപകടത്തില്‍ കൊല്ലപ്പെട്ട ഹോളിവുഡ് താരം പോള്‍ വോക്കറുടെ  മകള്‍ പരാതി നല്‍കി. പോര്‍ഷെ കാറില്‍ സഞ്ചരിക്കുമ്പോഴുണ്ടായ അപകടത്തിലാണ് പോള്‍ വോക്കര്‍ മരിച്ചത്.

പോള്‍ വോക്കര്‍ സഞ്ചരിക്കുകയായിരുന്ന കാറില്‍ ഡിസൈന്‍ അപാകതകള്‍ ഉണ്ടായിരുന്നെന്നാണ്  വോക്കറുടെ മകള്‍ മെഡോ റെയിന്‍ വോക്കര്‍ പരാതിയില്‍ ആരോപിക്കുന്നത്. പോര്‍ഷെ കരേറ ജിടി വഴിയില്‍ ഇറക്കാന്‍ പോലും കൊള്ളില്ലാത്ത കാറാണെന്ന് മെഡോയുടെ അഭിഭാഷകന്‍ പ്രസ്താവനയില്‍ പറഞ്ഞു.

റേസിംഗ് കാറുകളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പോള്‍ വോക്കര്‍ സഞ്ചരിച്ചിരുന്ന കാറിലുണ്ടായിരുന്നില്ല. ഈ സുരക്ഷാ ഫീച്ചറുകള്‍ ഉണ്ടായിരുന്നെങ്കില്‍ കാര്‍ അപകടത്തില്‍ പെടില്ലായിരുന്നുവെന്നും, അപകടത്തില്‍പ്പെട്ടാല്‍ തന്നെ വോക്കര്‍ മരിക്കില്ലായിരുന്നുവെന്നും മകള്‍ പറയുന്നു.

അതേസമയം മെഡോ നല്‍കിയ ലോ സ്യൂട്ട് കണ്ടിട്ടില്ലെന്നും അതുകൊണ്ട് പ്രതികരിക്കാന്‍ ഇല്ലെന്നും പോര്‍ഷെ വക്താവ് പറഞ്ഞു.