ക്ഷേത്രോത്സവങ്ങളിലും ഗജമേളകളിലും പങ്കെടുക്കുന്ന ആനകള്‍ക്ക് രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി

single-img
29 September 2015

elephant-3കൊച്ചി: ക്ഷേത്രോത്സവവും ഗജമേളയും ടിക്കറ്റില്ലാതെ നടത്തുന്നതിനാല്‍ ആനയ്ക്ക് ദേശീയ മൃഗസംരക്ഷണ ബോര്‍ഡിലെ രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി. ഇവയൊഴികെ ടിക്കറ്റ് വച്ച് കാണികളെ പ്രവേശിപ്പിക്കുന്ന പരിപാടികളില്‍ 2001-ലെ പ്രദര്‍ശനമൃഗ ചട്ടപ്രകാരം ദേശീയ മൃഗക്ഷേമ ബോര്‍ഡ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്നും  ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.

തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ഗജമേള നടത്താനുള്ള തീരുമാനത്തിനെതിരെ തൃശ്ശൂരിലെ വി.കെ. വെങ്കടാചലം 2010-ല്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഈ വിധി. ഗജമേള ആനപ്രദര്‍ശനമാണെന്നും അതിന് രജിസ്‌ട്രേഷന്‍ ഉള്ള ആനകളെ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

എന്നാല്‍ സര്‍ക്കസ്, പ്രദര്‍ശം പോലെയുളള ലാഭേച്ഛയുളള പരിപാടികള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാണെന്നും ഹോക്കടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആനകളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും അവയോട്‌ േസ്‌നഹവും അനുതാപവും വളര്‍ത്താനും ഉദ്ദേശിച്ചാണ് ഗജമേള നടത്തുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമത്തിന്റെ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.