ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കാമുകനും കൂട്ടുകാരും കൂടി ബലാത്സംഗം ചെയ്തശേഷം വഴിയില്‍ തള്ളി

single-img
28 September 2015

Kerala

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കാമുകനും കൂട്ടുകാരും കൂടി ബലാത്സംഗം ചെയ്തശേഷം വഴിയില്‍ തള്ളി. പീരുമേട് സ്വദേശിയായ യുവതിയാണ് മൂന്ന് മാസം മുമ്പ് ഭര്‍ത്താവിനെ വിട്ടു കാമുകനെ തേടിപ്പോയി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

എംഎല്‍സ് എസ്‌റ്റേറ്റില്‍ മുല്ല എന്ന് വിളിക്കുന്ന ഷൈജനാണ് (30) പോലീസ് പിടിയിലായത്. സുഹൃത്തുക്കളായ കുട്ടന്‍, ധര്‍മ്മന്‍, കുട്ടന്റെ ഭാര്യ കവിത എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഷൈജന്റെ കൂട്ടുകാര്‍ക്ക് യുവതിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തതിനാണ് കവിതയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം അവശനിലയില്‍ വഴിയരികില്‍ നിന്നും യുവതിയെ കണ്ടെത്തിയതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനകഥയുടെ ചുരുളഴിഞ്ഞത്.

അഞ്ച് വര്‍ഷം മുമ്പ് വിവാഹിതയായ യുവതി കഴിഞ്ഞ ജൂണിലാണ് ഭര്‍ത്താവുമായി പിണങ്ങുകയായിരുന്നു് ഇതിനിടയില്‍ ആശ്വാസവുമായെത്തിയ മുന്‍ കാമുകനുമായി യുവതി അടുക്കുകയും കൂടെ ഇറങ്ങിപ്പോകുകയുമായിരുന്നു. ഇതിനിടയിലാണ് ഷൈജനും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

ആദ്യം ഷൈജന്‍ പീഡിപ്പിച്ച യുവതിയെ പിന്നീട് സുഹൃത്തായ കുട്ടനും അയാളുടെ സുഹൃത്തായ ധര്‍മ്മനും പീഡിപ്പിക്കുകയായിരുന്നു. രണ്ടു ദിവസത്തോളം യുവതിയെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചായിരുന്നു പീഡനം. എതിര്‍ത്തപ്പോള്‍ യുവതിയെ സംഘം മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം വീട്ടില്‍ കൊണ്ടു വിടാമെന്ന് പറഞ്ഞ് യുവതിയെ കുട്ടനും ധര്‍മ്മനും ബൈക്കില്‍ തൈപ്പക്കുളത്തെ വിജനമായ സ്ഥലത്തെത്തിക്കുകയും അവിടെ വെച്ച് വീണ്ടും പീഡനത്തിനിരയാക്കിയ ശേഷം റോഡില്‍ ഉപേക്ഷിക്കുകയുമായിരുന്നു.