ഭരണരംഗത്ത് സോഷ്യല്‍ മീഡിയ പ്രധാനപ്പെട്ട ഉപകരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

single-img
28 September 2015

imagesഭരണരംഗത്ത് സോഷ്യല്‍ മീഡിയ പ്രധാനപ്പെട്ട ഉപകരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ സാമൂഹ്യ മാദ്ധ്യമങ്ങൾക്ക് ഇന്ന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഫേസ്ബുക്ക് ആസ്ഥാനത്ത് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗുമായുള്ള കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. പ്രാദേശിക സമയം 9.30ഓടെ ഫേസ്ബുക്ക് ആസ്ഥാനത്തെത്തിയ മോദിയെ സി.ഇ.ഒ മാർക്ക് സുക്കർബർഗ് സ്വീകരിച്ചു. നിറഞ്ഞ കൈയ്യടികളോടെയാണ് ജീവനക്കാർ മോദിയെ വരവേറ്റത്.പ്രമുഖ വ്യക്തികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് നടത്തുന്ന ചോദ്യോത്തര പരിപാടിയാണ് ടൗണ്‍ഹാള്‍ ക്യൂ ആന്‍റ് എ, ഇതില്‍ ഞായറാഴ്ചയത്തെ അതിഥിയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു പാവപ്പെട്ട കുടുംബത്തിലാണ് താൻ ജനിച്ചത്. ഒരു ചായവില്പനക്കാരൻ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്രെ നേതാവായെന്നത് അവിശ്വസനീയമാണ്. അതിന് താൻ രാജ്യത്തോട് നന്ദി അറിയിക്കുകയാണെന്നും മോദി സൂചിപ്പിച്ചു.പരിപാടിയില്‍ ഇന്ത്യന്‍ സമൂഹവും ഫേസ്ബുക്ക് ജീവനക്കാരും പങ്കെടുത്തു. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ മാതപിതാക്കളും ചടങ്ങിന് എത്തിയിരുന്നു.