സ്വച്ഛ് ഭാരത്, ഗംഗാ ശുചീകരണ പദ്ധതികള്‍ക്ക് ലോകബാങ്കിന്റെ അഭിനന്ദനം

single-img
28 September 2015

Narendra-Modi-Prayers-at-Ganga

നരേന്ദ്ര മോദി നടപ്പിലാക്കിയ സ്വച്ഛ് ഭാരത്, ഗംഗാ ശുചീകരണ പദ്ധതികളിലൂടെ ലോകത്തിനു മുന്നില്‍ ഒരു വേറിട്ട ഇന്ത്യയെ കൊണ്ടുവരാന്‍ സാധിച്ചുവെന്ന് അഭിപ്രായപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കു ലോകബാങ്ക് മേധാവി ജിം യംഗ് കിമ്മിന്റെ അഭിനന്ദനം.

ഇന്ത്യയില്‍ നടക്കുന്നതു മറ്റു രാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായ കാര്യങ്ങളാണെന്നും ഇവയില്‍ ചിലതില്‍ പങ്കാളികളാകാന്‍ ലോകബാങ്കിനു താത്പര്യമുണെ്ടന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ കിം പറഞ്ഞു. 2014 ഒക്ടോബര്‍ രണ്ടിനു തുടക്കം കുറിച്ച സ്വച്ഛ് ഭാരത് പദ്ധതിയില്‍ 4,041 പട്ടണങ്ങള്‍ ശുചീകരിച്ചു.