ഇന്ത്യ ഉയരങ്ങളില്‍; ആസ്‌ട്രോസാറ്റ് വിക്ഷേപണം വിജയം

single-img
28 September 2015

astrosat-650_650x400_61443349011

ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലിസ്‌കോപ്പായ ആസ്‌ട്രോസാറ്റ് വിക്ഷേപണം വിജയം. രാവിലെ പത്ത് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് ആസ്‌ട്രോസാറ്റ് ഉള്‍പ്പെടെ ഏഴ് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി30 വിക്ഷേപിച്ചത്.

ഇതോടെ അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂണിയന്‍ ജപ്പാന്‍ എന്നിവയ്‌ക്കൊപ്പം സ്വന്തമായി ബഹിരാകാശ ടെലിസ്‌കോപ്പ് വിക്ഷേപിച്ച ബഹിരാകാശ ശക്തിയായി ഇന്ത്യ മാറിയിരിക്കുകയാണ്.