ഐടി.കമ്പനിയുടെയും ഷെയർ ട്രേഡിങ് കമ്പനിയുടേയും പേരിൽ സമാഹരിച്ച കോടികളുമായി മാനേജിങ് ഡയറക്ടർ കടന്നതായി ആരോപണം. നിക്ഷേപകർ ആത്മഹത്യാവക്കിൽ

single-img
28 September 2015

462288_10151257512824623_1696355824_oതിരുവനന്തപുരം: ഷെയർ ട്രേഡിങ് കമ്പനിയുടെയും ഐടി. കമ്പനിയുടെയും പേരിൽ സമാഹരിച്ച രണ്ടരകോടിയോളം രൂപയുമായി മാനേജിങ് ഡയറക്ടർ രാകേഷ് രമണൻ കടന്നു കളഞ്ഞതായി ആരോപണം. തിരുവനന്തപുരം സ്വദേശികളായ അൻസീം സലാം, സാം, മിഥുൻദേവ് എന്നിവരുമായി ചേർന്ന് രകേഷ് കഴകൂട്ടം രോഹിണി ബിൽഡിംഗിൽ കാപിറ്റൽ ടെക്നോളജി ലിമിറ്റട് എന്ന പേരിൽ ഐടി. കമ്പനി രജിസ്റ്റർ ചെയ്തിരുന്നു. കമ്പനിയുടെ പേരിൽ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെ.എഫ്.സി) നിന്നും ലഭിച്ച വായ്പാതുകയുമായാണ് രാകേഷ് രമണൻ മുങ്ങിയതെന്ന് ഇവർ പറയുന്നു. കൂടാതെ രാകേഷ് മുൻപ് നടത്തിയിരുന്ന ഷെയർ ട്രേഡിങ് കമ്പനിയുടെ മറവിൽ മറ്റു പലരുടെ പക്കൽ നിന്നും സ്വരൂപിച്ച പണവും ഇയാളുടെ പക്കളുള്ളതായി പരാതികളുണ്ട്. തിരുവനന്തപുരം ചിറയിങ്കീഴ് സ്വദേശിയാണ് രാകേഷ്.

പണത്തിന് പുറമെ കാപിറ്റൽ ടെക്നോളജി ലിമിറ്റട് കമ്പനി വക ഹാർഡ് ഡിസ്ക്, കമ്പനി സീൽ, ലെറ്റർ പാഡ്, മീനിറ്റ്സ് ബുക്ക്, കമ്പനി അക്കൗണ്ട് ചെക്ക് ലീഫുകളുൽ എന്നിവയും ഇയാൾ കൊണ്ടുപോയിട്ടുണ്ട്. കമ്പനിയുടെ മറ്റ് മൂന്നു ഡയറക്ടർമാരായ അൻസീം സാം, മിഥുൻദേവ് എന്നിവർ കഴകൂട്ടം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സെപ്റ്റംബർ 9നാണ് രാകേഷിനെ കാണാതായത്. പിറ്റേദിവസം അൻസീമും കൂട്ടരും കമ്പനിയിലെത്തി കമ്പ്യൂട്ടർ ഓൺ ചെയ്യുമ്പോഴാണ് ഹാർഡ് ഡിസ്ക്കും മറ്റും നഷ്ടപ്പെട്ടത് അറിഞ്ഞത്. തുടർന്ന് ബാങ്കിൽ ബന്ധപ്പെട്ടപ്പോൾ പണം പിൻവലിച്ചെന്നും മനസ്സിലായി. കമ്പനിയുടെ നിർമ്മാണപ്രവർത്തനങ്ങൾക്കും മറ്റുമായി അൻസീമിന്റെ വീടും സ്ഥലവും പണയപ്പെടുത്തിയാണ് കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെ.എഫ്.സി) നിന്നും ഇരുപത് ലക്ഷം രൂപ വായ്പയെടുത്തിരുന്നത്. വായ്പയുടെ ആദ്യ ഘടുവായ 12,90,000 രൂപയും മറ്റു ഡയറക്ടർമാരായ സാം, മിധുൻദേവ് എന്നിവർ സംഘടിപ്പിച്ച അഞ്ച് ലക്ഷംരൂപയുമാണ് രാകേഷ് തട്ടിയെടുത്തത് എന്ന് ഇവർ പറയുന്നു.

രണ്ടുവർഷം മുൻപ് രാകേഷും അൻസിൽ മുബാറക്കും (അൻസീമിന്റെ ബന്ധു) ചേർന്ന് നടത്തിയിരുന്ന ഷെയർ ട്രേഡിങ് കമ്പനിയിൽ സോഫ്റ്റ് വെയർ ജീവനക്കാരനായി അൻസീം പ്രവേശിച്ചിരുന്നു. IALF, DBFS എന്നീ ഷെയർ കോർപ്പറേറ്റ്കളുടെ ഫ്രാഞ്ജയ്സ് ആയിരുന്നു അത്. പിന്നീടാണ് അൻസീമും സാമും മിഥുനുമായി ചേർന്ന് രാകേഷ് ഐ.റ്റി കമ്പനി തുടങ്ങാൻ തീരുമാനിച്ചത്. സാമിനും മിഥുനും രാകേഷിനെ നേരത്തെ പരിചയമുണ്ടായിരുന്നു. 35.5 ലക്ഷം രൂപയായിരുന്നു കമ്പനിയുടെ മുതൽമുടക്ക്. പണം വായ്പയെടുക്കുന്നതിനായി കെ.എഫ്.സിയെ സമീപിക്കുകയും 20 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.

രാകേഷിന്റെ തിരോധാനമറിഞ്ഞ് ഷെയർ കമ്പനിയിൽ പണം നിക്ഷേപിച്ച ആളുകൾ ഇപ്പോൾ അൻസീമിനെയും കൂട്ടരേയും സമീപിക്കുകയാണ്. രകേഷ് ഇവരുടെയടുക്കൽ നിന്നുമെല്ലാമായി ഏകദേശം രണ്ടരകോടി രൂപയുമായാണ് മുങ്ങിയിരിക്കുന്നത് എന്നാണ് അൻസീമും കൂട്ടരും പറയുന്നത്. ഷെയർ കമ്പനിയിലും ഐടി. കമ്പനികളിലുമായി കിടപ്പാടവും സ്വന്തം മുതലും വരെ വിറ്റാണ് നിക്ഷേപിച്ചതെന്നും ഇപ്പോൾ അവർ ആത്മഹത്യയുടെ വക്കിലാണെന്നും പറയുന്നു.

കുറഞ്ഞ സമയംകൊണ്ട്തന്നെ രാകേഷ് രമണൻ മറ്റുള്ളവരുടെയെല്ലാം വിശ്വാസം നേടിയിരുന്നതിനാൽ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെല്ലാം രാകേഷാണ് കൈകാര്യം ചെയ്തിരുന്നത്. കെ.എഫ്.സിയിൽ നിന്നും ലഭിച്ച ആദ്യ ഘടുവിലെ നാലരലക്ഷം രൂപ നേരത്തെ രാകേഷ് പിൻവലിച്ചിരുന്നതായി അൻസീമിനും കൂട്ടർക്കും അറിയാം. ഇവരുമായി ചേർന്നാണ് ബാങ്കിൽ നിന്നും പണം എടുത്തിരുന്നത്. കമ്പനിയുടെ ചില ആവശ്യങ്ങൾക്കായിട്ടാണ് പണമെടുത്തെതെന്ന് രാകേഷ് മറ്റുള്ളവരെ ധരിപ്പിച്ചു. എന്നാൽ ഈ ആവശ്യം നടത്താൻ ഉദ്ദേശിച്ചിരുന്ന ദിവസമായിരുന്നു രാകേഷ് മുങ്ങിയത് എന്നും അൻസീമും കൂട്ടരും പറയുന്നു.

രാകേഷിന്റെ വീട്ടിൽ അന്വേഷിച്ചപ്പോൾ വീട്ടുകാർക്കൊ ബന്ധുകൾക്കൊ രാകേഷിന്റെ ഒരു വിവരവും അറിവില്ല എന്നാണ് പറയുന്നത്. രാകേഷ് ജോലിചെയ്തിരുന്നതിനെ കുറിച്ചും ഇവർക്ക് വ്യക്തമായ വിവരങ്ങൾ അറിയില്ല. രാകേഷ് ടെക്നോപാർക്ക് ജീവനക്കാരനായിരുന്നു എന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. രാകേഷിനെക്കുറിച്ച് മറ്റ് സുഹൃത്ത്ക്കളുടെ അടുത്ത് അന്വേഷിച്ചപ്പോൾ അവരുടെപക്കൾ നിന്നും ഇയാൾ പണം വാങ്ങിച്ചിട്ടുള്ളതായി പരാതിക്കാർക്ക് അറിയാൻകഴിഞ്ഞു. എന്നാൽ ദുബായിയിൽ ജോലിചെയ്യുന്ന രാകേഷിന്റെ പിതാവ് നാട്ടിലുണ്ടായിരുന്നെന്നും രാകേഷിനെ കണാതായ അതേ ദിവസം ഇയാൾ ദുബായിയിലേക്ക് തിരികെ പോയെന്നും അൻസീമും കൂട്ടരും പറയുന്നു. അതിനാൽ രാകേഷ് അച്ഛനേടൊപ്പം പോയതാവാം എന്നും സംശയിക്കുന്നു.

രാകേഷ് രമണനെ കുറിച്ച് ഇതിനുമുൻപും നിരവധി പരാധികൾ പോലീസിന് കിട്ടിയിട്ടുണ്ടെങ്കിലും തണുപ്പൻ മനോഭാവമാണ് അവരിൽ നിന്നും ഉണ്ടായിട്ടുള്ളത്. അൻസീമും കൂട്ടരും നൽകിയ പരാധിയുടെ അടിസ്ഥാനത്തിൽ വിശ്വാസ വഞ്ചന, പണം കവർച്ച് എന്നിങ്ങനെയുള്ള കുറ്റങ്ങൾക്ക് IPC 406,420 എന്നീ വകുപ്പുകളിലാണ് രാകേഷിനെതിരെ കഴകൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.