ഭര്‍ത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതിയെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് വഴിയില്‍ തള്ളി

single-img
28 September 2015

rapeപീരുമേട്‌: ഭര്‍ത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതിയെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് വഴിയില്‍ തള്ളി. മൂന്ന്‌ മാസം മുമ്പ്‌ ഭര്‍ത്താവിനെ വിട്ടു കാമുകനൊപ്പം പോയ പീരുമേട്‌ സ്വദേശിനിയാണ് പീഡനത്തിന്‌ ഇരയായത്‌. സംഭവത്തില്‍ കാമുകനേയും കൂട്ടാളികളെയും പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.

എംഎല്‍സ്‌ എസ്‌റ്റേറ്റില്‍ ഷൈജന്‍ എന്നയാളാണ്‌ പിടിയിലായത്‌. സുഹൃത്തുക്കളായ കുട്ടന്‍. ധര്‍മ്മന്‍ കുട്ടന്റെ ഭാര്യ കവിത എന്നിവര്‍ക്കെതിരെയും പൊലീസ്‌ കേസെടുത്തു. പീഡനത്തിന്‌ ഒത്താശ ചെയ്‌തതിനാണ്‌ കവിതയ്‌ക്കെതിരെ കേസ്‌.

അഞ്ച്‌ വര്‍ഷം മുമ്പ്‌ വിവാഹിതയായ യുവതി കഴിഞ്ഞ ജൂണിലാണ്‌ ഭര്‍ത്താവുമായി പിണങ്ങിയത്‌. ഇതിനിടയില്‍ മുന്‍ കാമുകനുമായി ബന്ധം പുതുക്കുകയും ചെയ്‌തു. തുടര്‍ന്ന് ഷൈജനൊപ്പം പോയ യുവതിയെ ഇദ്ദേഹവും സുഹൃത്തുക്കളും ചേര്‍ന്ന്‌  കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയത്‌.  ഒടുവില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ കൊണ്ടു വിടാമെന്ന്‌ പറഞ്ഞ്‌ കുട്ടനും ധര്‍മ്മനും  യുവതിയ വഴിയില്‍ ഉപേക്ഷിക്കുകയുമായിരുന്നു.