‘ആദ്യം വേണ്ടത് മേക്കിങ് ഇന്ത്യ’, മേക്ക് ഇന്‍ ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശവുമായി അരവിന്ദ് കെജ്‌രിവാള്‍

single-img
28 September 2015

Kejariwalന്യൂഡല്‍ഹി:  മേക്ക് ഇന്‍ ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മേക്കിങ് ഇന്ത്യ (ഇന്ത്യയെ നിര്‍മ്മിക്കുക) ഇല്ലാതെ മേക്ക് ഇന്‍ ഇന്ത്യ (ഇന്ത്യയില്‍ നിര്‍മ്മിക്കുക) പൂര്‍ണമാവില്ലെന്ന് കെജ്‌രിവാള്‍ ട്വിറ്ററില്‍ രേഖപ്പെടുത്തി. മേക്ക് ഇന്ത്യക്ക് ജനങ്ങള്‍ക്ക് അനുകൂലമായ നയങ്ങളാണ് വേണ്ടത്. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, ജലവിതരണം, സുരക്ഷ, നീതി തുടങ്ങിയ മേഖലകളില്‍ ഭരണകൂടം ശ്രദ്ധപതിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളാണ് രാഷ്ട്രത്തിന്റെ സമ്പത്ത്. അതില്‍ നിക്ഷേപമിറക്കുമ്പോള്‍ ലോകം നമ്മെ പിന്തുടരും. ജനാഭിമുഖ്യമുള്ള നയങ്ങളാണ് എ.എ.പി സര്‍ക്കാറിന്റേതെന്ന് ട്വിറ്ററില്‍ കെജ്‌രിവാള്‍ പ്രതികരിച്ചു.