ഷൂവിനുള്ളില്‍ ക്യാമറ ഒളിപ്പിച്ചു സ്ത്രീകളുടെ വീഡിയോ പകര്‍ത്തിയ അഭിഭാഷകന്‍ അറസ്റ്റില്‍

single-img
28 September 2015

shoe-camraന്യൂഡല്‍ഹി: ഷൂവിനുള്ളില്‍ ക്യാമറ ഒളിപ്പിച്ചു സ്ത്രീകളുടെ വീഡിയോ പകര്‍ത്തിയ അഭിഭാഷകന്‍ അറസ്റ്റില്‍. ആശിഷ് ഷര്‍മ്മ(34) എന്ന കോര്‍പറേറ്റ് അഭിഭാഷകനെ സൗത്ത് ഡല്‍ഹിയിലെ  പ്രമുഖ ഷോപ്പിങ് മാളില്‍ നിന്നാണ്  പിടികൂടിയത്. ഷോട്ട് സ്‌കര്‍ട്ടുകള്‍ ധരിച്ചുവരുന്ന സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. സ്ത്രീകളുടെ വസ്ത്രശാലയിലെത്തിയ ഇയാള്‍ സംശയകരമായ നിലയല്‍ പെരുമാറിയതിനെ തുടര്‍ന്ന് ഷോപ്പിന്റെ മാനേജര്‍ ചോദ്യം ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലിനിടെ ഇയാള്‍ കുതറിയോടിയെങ്കിലും സെക്യരിറ്റി ജീവനക്കാര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് ഷൂവിനടിയില്‍ ക്യാമറ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

12ലധികം അശ്ലീല ചിത്രങ്ങള്‍ ഇയാളുടെ ക്യാമറയില്‍ നിന്ന് പിടികൂടിയതായി പൊലീസ് പറഞ്ഞു. ഇയാളുടെ ലാപ്‌ടോപ്പും മൊബൈല്‍ഫോണും പോലീസ് പിടിച്ചെടുത്തു. ഇന്റര്‍നെറ്റിലോ സാമൂഹ്യ മാധ്യമങ്ങളിലൊ ഇയാള്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചോ എന്നു പൊലീസ് പരിശോധിക്കുന്നുണ്ട്.