കണ്‍സ്യൂമര്‍ഫെഡ് അഴിമതി; സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിനെതിരെ കെ. മുരളീധരന്‍ എം.എല്‍.എ

single-img
28 September 2015

K-Muraleedharanതിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് അഴിമതിയെകുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിനെതിരെ  കെ. മുരളീധരന്‍ എം.എല്‍.എ. സി.ബി.ഐക്ക്  നിഷ്പക്ഷ അന്വേഷണം നടത്താന്‍ സാധിക്കുമെന്ന് കരുതുന്നില്ല. ഇപ്പോഴത്തെ വിജിലന്‍സ് അന്വേഷണം കാര്യക്ഷമമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ ഗ്രൂപ്പിസമില്ല. പാര്‍ട്ടി ഒറ്റക്കെട്ടായാണ് മുന്നോട്ടു പോകുന്നതെന്നും മുരളീധരന്‍ പറഞ്ഞു.