മൂന്നാറില്‍ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

single-img
28 September 2015

munnarതോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം 500 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.   അതേസമയം, ഒരു വിഭാഗം തൊഴിലാളികള്‍ ഇന്ന് ജോലിക്കെത്തി.  ഭൂരിഭാഗവും സ്ത്രീ തൊഴിലാളികളാണ്   ജോലിക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂണിയനുകളുടെ സമരവുമായി സഹകരിക്കില്ലെന്ന് സ്ത്രീ തൊഴിലാളികള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

തൊഴിലാളികളുടെ കുറഞ്ഞ വേതനം 500 രൂപയാക്കുക, പ്ലാന്റേഷന്‍ ലേബര്‍ ആക്ട് നടപ്പാക്കുക, ചികിത്സാസൗകര്യം മെച്ചപ്പെടുത്തുക, ഇ എസ് ഐ സംവിധാനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.