അമേരിക്കയില്‍ മോഡിക്കെതിരെ പ്രതിഷേധം ശക്തം; ദേശീയ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ വാര്‍ത്ത മുക്കി

single-img
28 September 2015

modifyസാന്‍ജോസ്: അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ത്യന്‍ വംശജരില്‍ നിന്നും ശക്തമായ പ്രതിഷേധം നേരിടുന്നു. മോഡിക്കെതിരെ നടക്കുന്ന   സംഘടിത പ്രതിഷേധം കണ്ടില്ലെന്ന് നടക്കുന്നയാണ് ഇന്ത്യയിലെ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍.  ഇന്നു രാവിലെ സാന്‍ജോസിലെ സാപ് സെന്ററില്‍ മോഡി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുവാന്‍ എത്തുമ്പോള്‍ പുറത്ത് മോഡിക്കെതിരെ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി വലിയ ആള്‍ക്കുട്ടം തന്നെ ഉണ്ടായിരുന്നു.
modify2
എന്നാല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ മുക്കിയ വാര്‍ത്ത മോഡി ഫെയില്‍ ഡോട്ട്‌കോമിന്റെ പേരിലാണ്(ModiFailDotCom)  പ്രതിഷേധങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പുറത്തറിയുന്നത്. മോഡി അമേരിക്കയോട് കള്ളം പറയുകയാണെന്ന ഹാഷ് ടാഗിലും(3ModiLiesToUs),  മോഡി പരാജയമാണെന്ന (#modifail) ഹാഷ് ടാഗിലും സാപ് സെന്ററില്‍ നടന്ന നിരവധി പ്രതിഷേധങ്ങളുടെ ചിത്രങ്ങളാണുളളത്.

മോഡിയുടെ ലക്ഷ്യം 2020 ഓടെ ഇന്ത്യയെ ഹിന്ദു രാജ്യമാക്കുകയാണെന്നും, ഗുജറാത്ത് കലാപത്തില്‍ ഇരകളായവരോടുളള ഐക്യദാര്‍ഡ്യമെന്നും, മോഡി വിശ്വസിക്കുന്നത് വികസനത്തില്‍ അല്ലെന്നും, അക്രമത്തിലാണെന്നുമുളള നിരവധി പ്ലക്കാര്‍ഡുകളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഇതുവരെ മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനം യുഎസ് മാധ്യമങ്ങള്‍ കണ്ടതായി നടിച്ചിട്ടില്ല.