നാലുവര്‍ഷത്തിനിടെ ഐസിസില്‍ ചേരാന്‍ സിറിയയിലെത്തിയത് 30,000 വിദേശികള്‍

single-img
28 September 2015

388691-isis-keralaദമാസ്‌കസ്: ഐസിസില്‍  ചേരാന്‍ നാലുവര്‍ഷത്തിനിടെ 30,000 വിദേശികള്‍ സിറിയയിലെത്തിയതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി.  2011-നുശേഷം നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സിറിയയിലെത്തിയത്. കഴിഞ്ഞവര്‍ഷം അമേരിക്കയില്‍നിന്ന് നൂറോളം പേര്‍ എത്തിയിരുന്നു. ഈ വര്‍ഷമിത് 250 ആയി ഉയര്‍ന്നതായും ഏജന്‍സി വ്യക്തമാക്കി. 2010-ല്‍ 80 രാജ്യങ്ങളില്‍നിന്നുള്ള 15,000 പേരായിരുന്നു ഐസിസില്‍ ചേര്‍ന്നത്.

തീവ്രവാദസംഘടനകളില്‍ തങ്ങളുടെ പൗരന്മാര്‍ പങ്കാളികളാകാതിരിക്കാന്‍ രാജ്യങ്ങള്‍ ശക്തമായ നടപടിയെടുക്കുന്‌പോഴും ഐ.എസ്സില്‍ ചേരുന്നവരുടെ എണ്ണം കൂടുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  ഇന്റര്‍നെറ്റിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമാണ് ഐ.എസ്. പ്രധാനമായും ആളുകളെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന 10,000-ത്തിലധികം ഐ.എസ്. തീവ്രവാദികളെ ഇതുവരെ വധിച്ചതായി പെന്റഗണ്‍ പറയുന്നു.