രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കാന്‍ തയ്യാര്‍- നരേന്ദ്രമോദി

single-img
28 September 2015

UN_SUMMIT-MODI_2561038gസാന്‍ ഹോസെ :  രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കാന്‍  തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സാപ് സെന്ററിലെത്തിയ ഇന്ത്യന്‍ സമൂഹത്തോട് സംസാരിക്കുക്കുകയായിരുന്നു അദ്ദേഹം.

‘ ഇന്ന്‍ താന്‍ നിങ്ങള്‍ക്ക് മധ്യത്തിലാണ്. തനിക്കെതിരെ എന്തെങ്കിലും അഴിമതി ആരോപണങ്ങളുണ്ടോ? രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കുമെന്നും മരിക്കാന്‍ തയ്യാറാണെന്നും ഇന്ന് താന്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു.’  മോദി പ്രസംഗത്തില്‍ പറഞ്ഞു.