മോദിയുടെ യു.എസ് സന്ദർശനത്തെ പരിഹസിച്ച് ലാലു പ്രസാദ് യാദവ്

single-img
28 September 2015

laluprasadപാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനത്തെ പരിഹസിച്ച്  ലാലു പ്രസാദ് യാദവ്. ബിഹാർ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊരു പ്രവാസി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരയാനാണ് മോദി അമേരിക്കയിലേക്ക് പോയത്. ബിഹാറിൽ യോഗ്യനായോരു മുഖ്യമന്ത്രി സ്ഥാനാർത്ഥി ബി.ജെ.പിക്ക് ഇല്ലെന്ന് ലാലു ട്വിറ്ററിലൂടെ പരിഹാസിച്ചു.

അതേസമയം,​ ലാലു വിഷണ്ണനാണെന്നും ഇത്തരം പ്രസ്താവനകൾ അദ്ദേഹം പതിവായി നടത്താറുണ്ടെന്നും മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് പ്രതികരിച്ചു.