എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

single-img
27 September 2015

amit-shah4എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച 45 മിനിട്ട് നീണ്ടുനിന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ വി.മുരളീധരനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. എന്നാൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത വെള്ളാപ്പള്ളി നടേശൻ നിഷേധിച്ചു.