കുവൈത്തില്‍ ജീവന്‍രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മലയാളി നഴ്‌സ് അഗ്നിബാധയില്‍ മരിച്ചു

single-img
27 September 2015

noniപാലാ: ജീവന്‍രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മലയാളി നഴ്‌സ് കുവൈത്തിലെ സഫാഗിയില്‍ അഗ്നിബാധയില്‍ മരിച്ചു. വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ കുവൈത്തിലെ പ്രൊഫഷണല്‍ മെഡിക്കല്‍ ഹോം കെയര്‍ കമ്പനിയുടെ ആശു​പത്രി നഴ്‌സായ പാലാ വട്ടക്കുന്നേല്‍ സണ്ണിയുടെ മകള്‍ ബോണിയാണ് (30) മരിച്ചത്.  സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് തീ പിടിച്ചപ്പോള്‍ ബോണി ഉള്‍െപ്പടെയുള്ള നഴ്‌സുമാര്‍ ഓടി പുറത്തുകടന്നു.

പക്ഷേ, തീയില്‍ കുടുങ്ങിയ യുവതിയായ രോഗിയെ രക്ഷിക്കുന്നതിനായി ജീവന്‍ പണയംവച്ച് ബോണി വീണ്ടും കെട്ടിടത്തിലേക്ക് ഓടിക്കയറുകയായിരുന്നു.

ഇതിനിടെ ആളിപ്പടര്‍ന്ന തീയില്‍നിന്ന് പുറത്തുകടക്കാനായില്ല.മൂന്നു വര്‍ഷമായി കുവൈത്തിലെ ഹോംകെയര്‍ കമ്പനിയില്‍ ജോലിചെയ്യുകയാണ് ബോണി. നവംബറില്‍ നാട്ടിലേക്ക് പോരുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു.