തന്നെ കടിച്ചപാമ്പിനെ പിന്തുടര്‍ന്ന് പിടികൂടി പാര്‍വ്വതി പാമ്പ് കടിച്ചതിന് ചികിത്സ തേടി ആശുപത്രിയിലെത്തി

single-img
26 September 2015

Snake

കടിച്ച പാമ്പിന്റെ പിന്നാലെ ചെന്ന് പിടികൂടി അതുമായി ഡോക്ടറുടെയടുത്ത് ചികിത്സ തേടിയെത്തുകയായിരുന്നു കര്‍ണാടകയിലെ മടിക്കേരി ജില്ലയിലെ 55 കാരിയായ പാര്‍വതി. മടിക്കേരിയില്‍നിന്നു 25 കിലോമീറ്റര്‍ അകലെയുള്ള സിദ്ധാപ്പുരില്‍ എസ്റ്റേറ്റില്‍ ജോലിചെയ്യവേയാണു പാര്‍വതിയെ പാമ്പുകടിച്ചത്.

ഉടന്‍തന്നെ കടിച്ച പാമ്പിനെ പിടികൂടി ചാക്കിലാക്കിയ ശേഷം പാര്‍വതി തനിയെ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. കടിച്ച പാമ്പ് വിഷമില്ലാത്തതാണെന്ന് ഉറപ്പിക്കുന്നതിനായാണ് അവര്‍ ആശുപത്രിയിലെത്തിയത്. പാര്‍വതിക്കു വിഷം തീണ്്ടിയിട്ടില്ലെന്നു ഡോക്ടറും സ്ഥിരീകരിച്ചു.

പാമ്പ് കടിച്ചപ്പോള്‍ ആദ്യം ഭയന്നെങ്കിലും പിന്നെ മനഃസാന്നിധ്യം വീണ്ടെടുത്ത് അവര്‍ പാമ്പിനെ പിന്തുടര്‍ന്ന് പിടികൂടി പ്ലാസ്റ്റിക് ചാക്കിലാക്കുകയായിരുന്നു. തുടര്‍ന്ന് അതുമായി തനിയെ സിദ്ധാപ്പുര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ അഡ്മിറ്റാകുകയും ഡോക്ടര്‍മാരുടെ പരിശോധനയില്‍ പാമ്പ് വിഷമില്ലാത്തതാണെന്ന് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് പാര്‍വതി ആശുപത്രി വിട്ടു.