മകന്‍ മര്‍ദ്ദിച്ച് പുറത്താക്കിയിട്ടും പോലീസിനോട് പരാതിപറയാന്‍ വിസമ്മതിച്ച രാജമ്മയെ കാണാന്‍ വൈക്കം വിജയലക്ഷ്മിയെത്തി

single-img
26 September 2015

vaikom_vijyalekshmi_092615

മകന്‍ മര്‍ദ്ദിച്ച് വീട്ടില്‍ നിന്നും പുറത്താക്കിയവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരോടും പോലീസിനോടും കോഴഞ്ചേരി നാരങ്ങാനം സ്വദേശി രാജമ്മയെന്ന എന്‍പത്തിയഞ്ചുകാരി ഒന്നേ പറഞ്ഞുള്ളൂ: എന്റെ മകന്‍ പാവമാണ്. അവശന ഒന്നും ചെയ്യരുത്. ഒടുവില്‍ വഴിയോരത്തുനിന്ന് ആറന്മുള പോലീസും നാട്ടുകാരും ചേര്‍ന്ന് അടൂര്‍ മഹാത്മാ ജനസേവനകേന്ദ്രത്തിലെത്തിലെത്തിച്ച ആ വയോധികയുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി ഇന്ന് എത്തി.

വിജയലക്ഷ്മിയുടെ മാതാപിതാക്കളായ വിമലയും മുരളീധരനും ഒപ്പമുണ്ടായിരുന്നു. ക്രൂരമര്‍ദനമേറ്റിട്ടും മകനോടു ക്ഷമിക്കുകയും പോലീസില്‍ പരാതി പറയാന്‍ വിസമ്മതിക്കുകയും ചെയ്ത വീട്ടമ്മയുടെ വിവരങ്ങള്‍ വാര്‍ത്തകളിലൂടെ അറിഞ്ഞാണ് ഇവരെ കാണണമെന്ന മോഹവുമായി വിജലക്ഷ്മി എത്തിയതെന്ന് മഹാത്മാ ജനസേവന കേന്ദ്രം ഡയറക്ടര്‍ രാജേഷ് തിരുവല്ല മാധ്യമങ്ങളോട് പറഞ്ഞു.