130 തെരുവ് നായ്ക്കളെ കൊന്ന ഷാജിക്കെതിരെ പോലീസിന് മൃഗസംരക്ഷണവകുപ്പിന്റെ പരാതി; തെരുവ് നായ്ക്കളെ കൊല്ലുന്നതിന്റെ പേരില്‍ ജയിലില്‍ പോകാനും തയ്യാറെന്ന് ഷാജി

single-img
26 September 2015

stray dogs in cubbon park_0_0_0_0

തെരുവ് നായ പ്രശ്‌നം വിവാദചമായിരിക്കുന്ന സമയത്ത് 130 നായ്ക്കളെ കൊന്ന മൂവാറ്റുപുഴ സ്വചദേശി എം.ജെ ഷാജിയുടെ പേരില്‍ മൃഗസംരക്ഷണവകുപ്പ് പോലീസില്‍ പരാതി നല്‍കി. ഇറച്ചിയില്‍ വിഷം കലര്‍ത്തിയാണ് നായ്ക്കളെ വകവരുത്തിയതെന്നും ഇക്കാര്യത്തിന് അയല്‍ക്കാരുടെ പിന്തുണ ഉണ്ടായിരുന്നുവെന്നും ഷാജി തന്നെയാണ് ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്.

ബസ് സ്റ്റാന്‍ഡിനു സമീപമുള്ള നായ്ക്കളെയാണ് ഇത്തരത്തില്‍ കൊലപ്പെടുത്തിയിരുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ തനിക്ക് നായ്ക്കളെ കൊലപ്പെടുത്തിയതില്‍ കുറ്റബോധമില്ലെന്നും വേണ്ടിവന്നാല്‍ ജയിലില്‍ പോകാന്‍ തയാറാണെന്നും ഷാജി വ്യക്തമാക്കിയിരുന്നു. താന്‍ കൊലപ്പെടുത്തിയ നായ്ക്കളെ മറവു ചെയ്തിരുന്ന സ്ഥലവും ഇയാള്‍ മാധ്യമസംഘത്തിന് കാട്ടിക്കൊടുത്തു.

തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായി സര്‍ക്കാരോ പഞ്ചായത്ത് അധികൃതരോ യാതൊന്നും ചെയ്തിട്ടില്ലെന്നും ഷാജി പറഞ്ഞു് മൃഗസംരക്ഷണ വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് പറഞ്ഞു.