ഓടുന്ന ട്രെയിനുകൾ എവിടെത്തിയെന്ന് ഇനി മൊബൈലില്‍ നോക്കി അറിയാം

single-img
26 September 2015

railradar1-550x278രാജ്യത്ത് അങ്ങോളം ഇങ്ങോളം ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ ഇപ്പോഴത്തെ സ്ഥാനം അറിയാന്‍ വേണ്ടിയുള്ള യാത്രക്കാരുടെ ആവശ്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് www.railyatri.in എന്ന പോര്‍ട്ടല്‍ ട്രെയിന്‍ റഡാര്‍ ജിപിഎസ് എന്ന പേരില്‍ പുതിയ ജിപിഎസ് ട്രെയിൻ ട്രാക്കിങ് ആപ്ലിക്കേഷന്‍ പുറത്തിറക്കി.http://railradar.railyatri.in/ എന്ന സൈറ്റില്‍ പ്രവേശിച്ചോ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും railyatri ആപ്പ് ഡൌണ്‍ണ്‍ലോഡ് ചെയ്തോ ഇത്തരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ ലൈവ് മാപ്പ് വ്യൂ കാണാനാകും.

പൊതുജനങ്ങള്‍ക്കായുള്ള രാജ്യത്തെ ആദ്യ ജി.പി.എസ് ട്രെയിൻ ട്രാക്കിങ് ആപ്ലിക്കേഷനാണിതെന്നാണ് ഇതിന്റെ അണിയറക്കാര്‍ അവകാശപ്പെടുന്നത്. രാജ്യത്ത്സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ തൽസമയ സ്ഥാന വിവരങ്ങള്‍ ഒരു ഗൂഗിള്‍ മാപ്പിലൂടെ അറിയാന്‍ ഈ സംവിധാനം സഹായിക്കും. ഓരോ സ്റ്റേഷനുകളിലും ട്രെയിന്‍ എത്തുന്ന സമയം അല്ലെങ്കിൽ ട്രെയിനിന്റെ കാലതാമസം എന്നീ വിവരങ്ങള്‍ കണ്ടറിയാൻ ഓരോ പാസഞ്ചർക്കും ഈ സേവനം സഹായകമാകും.

ട്രെയിനിൽ സഞ്ചരിക്കുന്ന യാത്രക്കാരുടെ സ്മാർട്ട്ഫോണുകളിൽ നിന്നും ലൊക്കേഷൻ സംബദ്ധിച്ച വിവരങ്ങൾ മനസ്സിലാക്കി ആ വിശദാംശങ്ങൾ വിശകലനം നടത്തിയാണ് ട്രെയിന്‍ റഡാര്‍ ജിപിഎസ് ട്രെയിൻ ലൊക്കേഷൻ നിർണ്ണയിക്കുന്നത്. ഒരു ട്രെയിനിൽ നൂറു കണക്കിന് ആളുകൾ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നതിനാൽ രാപകൽ ഈ ട്രാക്കിംഗ് സേവനം ലഭ്യമാക്കാൻ ട്രെയിന്‍ റഡാര്‍ ജിപിഎസ് ആപ്പിനു കഴിയും.

ക്രൌഡ്‌ സോഴ്സിംഗ് ഉപയോഗിച്ചുള്ള സംവിധാനം ആയതിനാൽ തുടക്കത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ കൃത്യത വരും നാളുകളിൽ കൈവരിക്കാൻ കഴിയുമെന്നും ഏവർക്കും ഉപകാരപ്രദമായതിനാൽ ഉപഭോക്താക്കളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് സേവനം തനിയെ മെച്ചപ്പെടുമെന്നുമാണ് ഈ ഉദ്യമത്തിനു പിന്നി ൽ പ്രവർത്തിക്കുന്നവർ പറയുന്നത്.