വിഷം കലര്‍ന്ന പച്ചക്കറികള്‍ക്കെതിരെയുള്ള കേരളത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് കൃഷിക്കാവശ്യമുള്ള ജൈവവള നിര്‍മ്മാണ ഫാക്ടറികള്‍ തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം തുടങ്ങി

single-img
26 September 2015

Organic

വിഷപച്ചക്കറികള്‍ക്കെതിരെ മകരളത്തിന്റെ മുഖം കറുത്തതോടെ തമിഴ്‌നാട് നിലപാട് മാറ്റുന്നു. അതിന്റെ തെളിവായി തമിഴ്‌നാട്- കേരള അതിര്‍ത്തി പ്രദേശങ്ങളില്‍ ജൈവവള നിര്‍മ്മാണ ശാലകള്‍ ഉയര്‍ന്നുതുടങ്ങി. തമിഴ്‌നാട് കര്‍ഷകര്‍ രാസവളങ്ങളിലും രാസ കീടനാശിനികളിലും നിന്ന് ജൈവ കൃഷിരീതിയിലേക്ക് മാറിയതിന്റെ സൂചനയാണ് ഇത് കാണിക്കന്നത്.

തമിഴ്‌നാട് കൃഷിയിടങ്ങളില്‍ ഉപയോഗിക്കാന്‍ ജൈവവളത്തിനായി കര്‍ഷകര്‍ കൂടുതലായി എത്തുന്നുണ്ടെന്ന് കേരളത്തിലെ ജൈവവള ഉത്പാദകരും പറയുന്നു. കമ്പത്ത് വെര്‍മി കമ്പോസ്റ്റ് ഉല്പാദിപ്പിക്കുന്ന രണ്ടു ഫാക്ടറിയാണ് അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇവിടെ നേരത്തെയുള്ള വേപ്പിന്‍പിണ്ണാക്ക് ഫാക്ടറിയും വിപുലീകരിച്ചിരിക്കുന്നു.

ആവശ്യക്കാര്‍ കൂടിയതോടെ ജൈവവളങ്ങളുടെ വിലയ്ക്കും മാറ്റമുണ്ടായി തുടങ്ങിയിട്ടുണ്ട്. വെര്‍മി കമ്പോസ്റ്റിന് ചാെക്കാന്നിന് 200 രൂപയില്‍നിന്ന് 300 രൂപയാകുകയും 50 കിലോ തൂക്കമുളള വേപ്പിന്‍പിണ്ണാക്ക് 900 രൂപയില്‍നിന്ന് 1200 രൂപയായാണ് വില വര്‍ധിച്ചിരിക്കുകയുമാണ്. വിഷപ്പച്ചക്കറി ഉപയോഗത്തിനെതിരെ കേരളത്തില്‍ ഉയര്‍ന്നുവന്ന വന്‍ പ്രതിഷേധം കഴിഞ്ഞ ഓണം സീസണില്‍ സാരമായി ബാധിച്ചതാണ് അവരെ ഇക്കാര്യത്തില്‍ ഇരുത്തി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

അമിതകീടനാശിനി ഉപയോഗത്തിനെതിരെ കേരളത്തിന്റെ എതിര്‍പ്പ് തമിഴ്‌നാട് സര്‍ക്കാരടക്കം ആദ്യം അവഗണിച്ചെങ്കിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രശ്‌നം ശക്തമായി ഉന്നയിച്ചതോടെ തമിഴ്‌നാട് കൃഷിവകുപ്പ് അമിതകീടനാശിനി ഉപയോഗത്തിനെതിരെ പ്രചാരണം തുടങ്ങിയിരുന്നു. എന്നാല്‍ തമിഴ്‌നാടിന്റെ പച്ചക്കറികള്‍ശക്കതിരെ കര്‍ശന നിലപാടെടുത്ത കേരളത്തിലെ കര്‍ഷകര്‍ ഓണം സീസണില്‍ പല സംഘടനകളില്‍ കൂടിയും ആവശ്യമുള്ള പച്ചക്കറികള്‍ സ്വന്തമായി ഉത്പാദിപ്പിച്ചതോടെ തമിഴ്‌നാട് കേരളത്തിനു മുന്നില്‍ ഇക്കാര്യത്തിലെങ്കിലും കീഴടങ്ങുകയായിരുന്നു.