ഫേസ്ബുക്കില്‍ ഒരാളെ അണ്‍ഫ്രണ്ട് ചെയ്യുന്നത് പീഡനത്തിന്റെ പരിതിയില്‍ വരുമെന്ന് കോടതി

single-img
26 September 2015

dislike-facebook-buttonഫേസ്ബുക്കില്‍ ഒരാളെ അണ്‍ഫ്രണ്ട് ചെയ്യുന്നത് പീഡനത്തിന്റെ പരിതിയില്‍ വരുമെന്ന് കോടതി. ആസ്‌ത്രേലിയയിലെ ടാസ്മാനിയന്‍ ട്രിബ്യൂണലാണ് കൗതുകരമായ ഉത്തരവ് പുറപ്പെടുവിച്ചത്.കൂടെ ജോലിചെയ്യുന്ന ഒരാളെ ഫേസ്ബുക്കില്‍  അണ്‍ഫ്രണ്ട് ചെയ്യുന്നത് പീഡനത്തിന്റെ പരിതിയില്‍ വരുമെന്നാണ് പുതിയ കോടതി വിധി പറയുന്നത്.

ജോലിസ്ഥലത്ത് വഴക്കിനെ തുടര്‍ന്ന് ഫേസ്ബുക്കില്‍ നിന്ന് അണ്‍ഫ്രണ്ട് ചെയ്‌തെന്ന് ആരോപിച്ച് റേച്ചല്‍ റോബര്‍ട്‌സ് എന്ന യുവതി നല്‍കിയ പരാതിയിലാണ് കോടതി വിധി. ഫേസ്ബുക്കില്‍ നിന്ന് അണ്‍ഫ്രണ്ട് ചെയ്ത നടപടി അംഗീകരിക്കാനാവില്ലെന്നും അപക്വമായ തീരുമാനമാണതെന്നും കോടതി പറഞ്ഞു.

ഫേസ്ബുക്കില്‍ എല്ലാ ഫ്രണ്ട് റിക്വസ്റ്റും അക്സ്റ്റ് ചെയ്യുന്നവര്‍ക്കാണ് വിവാദ നിയമം പ്രാപല്യത്തിലായാല്‍ പണികിട്ടുക.