ഹൃദ്രോഗനിയന്ത്രണത്തിന് വിദഗ്ധരുടെ 10 നിർദ്ദേശങ്ങൾ

single-img
26 September 2015

human-heart-400x540ഹൃദ്രോഗത്തിന്റെയും, പക്ഷാഘാതത്തിന്റെയും ഇന്നത്തെ അപകടകരമായ സ്ഥിതി മാറണമെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ ഇതിന്റെ വരുംവരായ്കകളെപ്പറ്റി മനസ്സിലാക്കുകയും ഈ രോഗങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റി അറിയുകയും വേണം

കിംസിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ആയ ഡോ. വിജയരാഘവന്‍ കേരളത്തിലെ ജനങ്ങള്‍ക്കായി നല്‍കുന്ന 10 നിര്‍ദ്ദേശങ്ങള്‍:

[quote arrow=”yes”]1.     അമിതാഹാരവും അമിതവണ്ണവും കുറ??ക്കുക. ഇതില്‍ ഏറ്റവും പ്രധാനം അമിതവണ്ണമുള്ള കുട്ടികളെ കണ്ട്പിടിച്ച് അവരേയും അവരുടെ മാതാപിതാക്കളേയും ആഹാരത്തില്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി മനസ്സിലാക്കിക്കേണ്ടതാണ്. ഇതുവഴി ഭാവി തലമുറയെ ആരോഗ്യമുള്ളതാക്കാന്‍ കഴിയും.[/quote]

[quote arrow=”yes”]2. പുകവലി പൂർണ്ണമായി ഒഴിവാക്കുക[/quote]

[quote arrow=”yes”]3. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. ഇത് ഒരുതരത്തിലും ഹൃദ്രോഗം വരാതിരിക്കാനുള്ള മരുന്നല്ല. മദ്യപാനം ഒഴിവാക്കുക.[/quote]

[quote arrow=”yes”]4.    ദിവസം 1 മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. കുട്ടികളും മുതിര്‍ന്നവരും എല്ലാം ഏതെങ്കിലും തരത്തിലുള്ള കളികളിലോ വ്യായാമങ്ങളിലോ ഏര്‍പ്പെടേണ്ടതാണ്. കുട്ടികള്‍ക്കായി കൂടുതല്‍ കളിസ്ഥലങ്ങളും, മുതിര്‍ന്നവര്‍ക്കും, പ്രായമായവര്‍ക്കും നടക്കുവാന്‍ ഉദ്യാനങ്ങളും മറ്റും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയുടെ സഹായത്താല്‍ സ്ഥാപിക്കേണ്ടതാണ്.[/quote]

[quote arrow=”yes”]5. മുപ്പത് വയസ്സ് കഴിഞ്ഞ എല്ലാവരും മൂന്ന് വര്‍ഷത്തിലൊരിക്കലെങ്കിലും വിശദമായ വൈദ്യപരിശോധനക്ക് വിധേയരാകേണ്ടതാണ്. ഈ സമയത്ത് അമിതഭാരമുണ്ടോഎന്ന് നോക്കുന്നതിനോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്‌ട്രോളും അവയുടെ ഘടകങ്ങളുടെ അളവ് എന്നിവയും നിര്‍ബ്ബന്ധമായും പരിശോധിക്കേണ്ടതാണ്.[/quote]

[quote arrow=”yes”]6.    കുടുംബത്തില്‍ ഒന്നില്‍ കൂടുതല്‍ വ്യക്തികള്‍ക്ക് ഹൃദയാഘാതം, പക്ഷാഘാതം, രക്തസമ്മര്‍ദ്ദം എന്നിവ ഉണ്ടങ്കില്‍ ആ കുടുംബത്തിലെ അംഗങ്ങള്‍ ഇരുപത് വയസ്സിനുമുമ്പുതന്നെ ഒറ്റതവണയെങ്കിലും നിര്‍ദ്ദേശിച്ച പരിശോധനകള്‍ക്ക് വിധേയരാവേണ്ടതാണ്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണം.[/quote]

[quote arrow=”yes”]7.    കേരളത്തിലെ എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളും മറ്റ് ആരോഗ്യസ്ഥാപനങ്ങളും ആഴ്ചയിലൊരിക്കല്‍ അവരുടെ ലാബ് സൗകര്യം പൊതുജനങ്ങള്‍ക്കായി സൗജന്യനിരക്കില്‍ നല്‍കാന്‍ സൗകര്യം ഒരുക്കിയാല്‍ നല്ലതാണ്. ആ ദിവസം അവര്‍ക്ക് പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ പരിശോധിക്കുവാന്‍ സാധിക്കും. സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ അശുപത്രികളും ഇതില്‍ പങ്കാളികളാകണം.[/quote]

[quote arrow=”yes”]8.    കേരളസമൂഹത്തില്‍ ഭക്ഷണത്തില്‍ ഉപ്പിന്റെ ഉപയോഗം ക്രമാതീതമാണ്. ഇത് ഗണ്യമായി നിയന്ത്രിച്ചേ മതിയാകൂ. രുചിക്കുവേണ്ടി മാത്രമേ ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കാന്‍ പാടുള്ളു. ഇതുകൊണ്ടുമാത്രം രക്തസമ്മര്‍ദ്ദം 20 ശതമാനത്തോളം കുറക്കുവാന്‍ സാധിക്കും.[/quote]

[quote arrow=”yes”]9.    ഒഴിവുകാലങ്ങള്‍, വാരാന്ത്യങ്ങള്‍ എന്നിവ കുടുംബത്തോടുകൂടി മാനസിക ഉല്ലാസത്തിന് വേണ്ടി ചെലവിടേണ്ടതാണ്. ആരോഗ്യം നിലനിര്‍ത്താന്‍ മാനസിക ഉല്ലാസം അത്യാവശ്യമാണ്.[/quote]
[quote arrow=”yes”]10. ഗര്‍ഭകാലത്ത് ഉചിതമായ പോഷകാഹാരങ്ങള്‍ അമ്മമാര്‍ ഉപയോഗിക്കുന്നത് കുട്ടികളുടെ അവയവങ്ങളുടെ, പ്രത്യേകിച്ച് ആന്തരികാവയവങ്ങളുടെ പൂര്‍ണ്ണവളര്‍ച്ചക്ക് അത്യാവശ്യമാണ്. ഇത്തരത്തില്‍ വളര്‍ന്ന കുട്ടികള്‍ക്ക് 40-50 വയസ്സാകുമ്പോള്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, പക്ഷാഘാതം എന്നിവ വരാനുള്ള സാദ്ധ്യത കുറവായിരിക്കും.[/quote]

ഡോക്ടര്‍ നിര്‍ദ്ദേശിച്ച ഈ 10 കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുകയാണെങ്കില്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ നമ്മുടെ സമൂഹത്തില്‍ ജീവിതശൈലീരോഗങ്ങളുടെ അളവ് 30 ശതമാനത്തോളം കുറക്കുവാന്‍ സാധിക്കും.