വാഹനപരിശോധനയ്ക്കിടെ മോട്ടോര്‍ വാഹനവകുപ്പ് വിദ്യാര്‍ഥിനിയെക്കൊണ്ട് കമ്മല്‍ പണയംവെയ്പ്പിച്ച് പണമടപ്പിച്ചതായി പരാതി

single-img
25 September 2015

Kollam

മോട്ടോര്‍ വാഹനവകുപ്പ് വാഹനപരിശോധനയ്ക്കിടെ ലൈസന്‍സും ആര്‍.സി ബുക്കും വാഹനത്തില്‍ സൂക്ഷിയ്ക്കാത്തതിനും ഹെല്‍മറ്റ് ധരിയ്ക്കാത്തതിനും വിദ്യാര്‍ഥിനിയില്‍നിന്നും കമ്മല്‍ പണയംവെച്ച് പിഴ ഈടാക്കിയതായി പരാതി. കമ്മല്‍ പണയംവച്ചു പണമടച്ചെങ്കിലും രസീതോ മറ്റു രേഖകളോ നല്‍കിയില്ലെന്നും പറയുന്നു.

ഇന്നലെ രാവിലെ കൊല്ലം കരിക്കോട്ടായിരുന്നു സംഭവം. ആവശ്യമായ രേഖകള്‍ വാഹനത്തില്‍ സൂക്ഷിക്കാത്തതിനും ഹെല്‍മെറ്റ് ധരിക്കാത്തതിനുമാണ് അധികൃതര്‍ എവിദ്യാര്‍ത്ഥിനിയില്‍ നിന്നും 2000 രൂപ പിഴയീടാക്കിയത്. കയ്യില്‍ പണമില്ലായിരുന്നുവെന്നും എന്നാല്‍ പിഴ ഉടന്‍ അടയ്ക്കണമെന്ന് അധികൃതര്‍ വാശിപിടിക്കുകയും ചെയ്തതിനാലാണ് വിദ്യാര്‍ത്ഥിനി കമ്മല്‍ പണയം വച്ചാണു പണമടച്ചത്.

ലൈസന്‍സും ആര്‍.സി ബുക്കും ഇല്ലാത്തതിനു 1500 രൂപയും ഹെല്‍മറ്റ് ധരിയ്ക്കാത്തതിന് 500 രൂപയുമാണ് അധികൃതര്‍
ഈടാക്കിയത്. കൊല്ലത്ത് വാഹനപരിശോധനക്കിടെ പത്തുവയസുകാരിക്കു ചൂരല്‍ കൊണ്ടുള്ള അടിയറ്റ സംഭവത്തിനു തൊട്ടുമുന്‍പാണു വിദ്യാര്‍ഥിനിയില്‍നിന്നും 2,000 രൂപ ഈടാക്കിയത്.