മംഗള്‍യാന്റെ ബഹിരാകാശ ദൗത്യ ആരംഭത്തിന്റെ ഒന്നാം പിറന്നാള്‍ ഐ.എസ്.ആര്‍.ഒ ആഘോഷിച്ചത് മംഗള്‍യാന്‍ പകര്‍ത്തിയ ചിത്രങ്ങളാല്‍ നിര്‍മ്മിച്ച ചൊവ്വയുടെ ഭൂപടം പുറത്തിറക്കിക്കൊണ്ട്

single-img
25 September 2015

1411464844mangalyaan-5-3

ഇന്ത്യയുടെ അഭിമാനമുയര്‍ത്തുകയും ലോകരാജ്യങ്ങളില്‍ അത്ഭുതം ജനിപ്പിക്കുകയും ചെയ്ത മംഗള്‍യാന്റെ ബഹിരാകാശ ദൗത്യത്തിന്റെ ഒന്നാം പിറന്നാള്‍ ഐ.എസ്.ആര്‍.ഒ ആഘോഷിച്ചത് ംഗള്‍യാന്‍ പകര്‍ത്തിയ ചിത്രങ്ങളാല്‍ നിര്‍മ്മിച്ച ചൊവ്വയുടെ ഭൂപടം പുറത്തിറക്കിക്കൊണ്ട്. കാമറ പകര്‍ത്തിയ 350 ചിത്രങ്ങളില്‍ തിരഞ്ഞെടുത്ത 100 എണ്ണം ചേര്‍ത്താണ് ശാസ്ത്ര ഭൂപടത്തിന്റെ മാതൃകയില്‍ തയ്യാറാക്കിയത്.

ചൊവ്വാ ഗ്രഹത്തിന്റെ രഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നതാണ് ചിത്രങ്ങളെന്നും ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുണ്ടെന്നാണ് ഇതുവരെ കിട്ടിയ വിവരങ്ങളില്‍ നിന്നും ബോധ്യമായതെന്ന് ഐ.എസ്.ആര്‍.ഒ അധികൃതര്‍ പറയുന്നു. ചിത്രശത്ത സംബന്ധിച്ചുള്ള ശാസ്ത്രീയമായ പരിശോധനകള്‍ ഇപ്പോഴും തുടരുകയാണ്.

ചൊവ്വയുടെ പ്രതലത്തിലെ ഗര്‍ത്തങ്ങളും പാളികളിലുള്ള ധാതുക്കള്‍ അടക്കമുള്ള വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങളും കണ്ടെത്താന്‍ സഹായിക്കുന്ന തരത്തിലുള്ള ചൊവ്വയുടെ ത്രി ഡി ചിത്രങ്ങളും പേടകം അയച്ചിരുന്നു. ‘ഫിഷിങ് ഹാംലറ്റ് ടു മാര്‍സ്’ എന്ന പേരില്‍ നവംബര്‍ അഞ്ചിന് ഒരു പുസ്തകവും ഐ.എസ്.ആര്‍.ഒ പുറത്തിറക്കുമെന്ന് ചെയര്‍മാന്‍ എ.എസ് കിരണ്‍ കുമാര്‍ പറഞ്ഞു.

2014 സപ്തംബര്‍ 14 നാണ് മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ എന്ന മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. 2013 നവംബര്‍ അഞ്ചിന് പി.എസ്.എല്‍.വി. സി. റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച പേടകം 300 ദിവസങ്ങളെടുത്താണ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. നിശ്ചയിച്ച കാലാവധി കഴിഞ്ഞെങ്കിലും ഇനിയും ഏറെക്കാലം മംഗള്‍യാന്‍ പ്രവര്‍ത്തന നിരതമാവുമെന്നാണ് കരുതപ്പെടുന്നത്.